എസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവിന്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങി.സമാജ് വാദി പാര്‍ട്ടി എന്ന പേരും അനുവദിച്ചു.ഇതോടെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചു.
യുപിയില്‍ എസ്പിയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും, മുഖ്യമന്ത്രി അഖിലേഷ് യാദവും സൈക്കിള്‍ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടരുന്നു.
യുപിയില്‍ ഭൂരിപക്ഷം എംഎല്‍എമാരും അഖിലേഷ് യാദവിനൊപ്പമാണ്. പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയും അഖിലേഷ് യാദവിനുണ്ട്. ഈ സാഹചര്യത്തിലാണ് സൈക്കിള്‍ ചിഹ്നം അഖിലേഷിന് അനുവദിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കിയത്.
തീരുമാനത്തിനെതിരെ മുലായം സിംഗ് യാദവ് കോടതിയെ സമീപിച്ചേക്കും
Discussion about this post