സാംബാല്‍: മഹാത്മാ ഗാന്ധിയേക്കാള്‍ വലിയ നേതാവാണ് ബി.ആര്. അംബേദ്കറെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. മതേതരവും വര്‍ഗരഹിതവുമായ ഭരണഘടന സമൂഹത്തിന് നല്‍കിയത് അംബേദ്ക്കറാണെന്നും ഒവൈസി പറഞ്ഞു. ഇതിലൂടെ സമൂഹത്തില്‍ നീതി ഉറപ്പിക്കാന്‍ അംബേദ്കര്‍ ശ്രമിച്ചുവെന്നും ഒവൈസി പറയുന്നു. യുപിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് ഒവൈസി ഇങ്ങനെ പ്രതികരിച്ചത്.
മതേതരവര്ഗരഹിത ഭരണഘടന അംബേദ്കര്‍ മുന്നോട്ടുവച്ചില്ലായിരുന്നുവെങ്കില് രാജ്യത്ത് സാമൂഹിക അനീതി വര്‍ധിക്കുമായിരുന്നുവെന്നും ഒവൈസി പറയുന്നു. ഖാദി കലണ്ടറിലും ഡയറിയിലും ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം പതിച്ചതിനെയും ഒവൈസി വിമര്‍ശിച്ചു.
അവസരം കിട്ടിയപ്പോള്‍ ഖാദി കലണ്ടറില്‍ നിന്നു രാഷ്ട്രപിതാവിനെ മോദി മാറ്റിയിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പാവപ്പെട്ടവരെ മാത്രമാണ് ബുദ്ധിമുട്ടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post