കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഊര്‍ജ പദ്ധതി പ്ലാന്റിനെതിരേ സമരം നടത്തിയവര്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. നോര്‍ത്ത് പര്‍ഗാനാസ് 24 ജില്ലയിലെ ഭംഗറിലാണ് പ്രതിഷേധം നടന്നത്. ഊര്‍ജപദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേയാണ് സമരം നടക്കുന്നത്. ആയിരക്കണക്കിനു പേര് പ്രതിഷേധങ്ങള്‍ക്കായി ഒത്തുചേര്‍ന്നിരുന്നു. ഇവര്‍ക്കു നേര്‍ക്കാണ് വെടിവയ്പുണ്ടായത്.
അതേസമയം തങ്ങള്‍ക്കു നേര്‍ക്ക് വെടിയുതിര്‍ത്തതെന്ന് പോലീസല്ലെന്നു പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രാദേശിക തൃണമൂല്‍ നേതാക്കളാണ് തങ്ങള്‍ക്കെതിരേ വെടിയുതിര്‍ത്തതെന്ന് സമരക്കാര്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഭംഗറില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ അടക്കമുള്ളവ അഗ്നിക്കിരയാക്കുകയും റോഡുകള്‍ തടയുകയും ചെയ്തു.
Discussion about this post