തിരുവനന്തപുരം:ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായി. സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു, കംപ്യൂട്ടര്‍ തകര്‍ത്തു എന്നീ സംഭവങ്ങളെ ഈ ാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ടൈംസ് നൗ AssemblyLockDown? എന്ന ഹാഷ് ടാഗ് ഇട്ട് #AssemblyLockDown എന്ന തലക്കെട്ടിലാണ് സംഭവം ചര്‍ച്ചയാക്കിയത്. സി എന്‍ എന്‍ ഐബിഎന്‍ ആകട്ടെ ?#?AssemblySlugFest എന്ന ഹാഷ് ടാഗ് നല്കി കാര്യമായി തന്നെ ചര്‍ച്ച ചെയ്തു
അഴിമതി ആരോപണവിധേയനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു, അതിനെതിരെ നിയമസഭയ്ക്ക് അകത്തും, പുറത്തും വലിയ തോതില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ കേരളത്തിന് തന്നെ അപമാനകരമായി. ബീഹാറിലും മറ്റും അരങ്ങേറാറുള്ളതുപോലെ നാടിന് നാണക്കേടുണ്ടാക്കുന്ന സംഭവം തന്നെയാണ് കേരള നിയമസഭയില്‍ ഉണ്ടായത്. മാധ്യമങ്ങള്‍ അത് വലിയ ഗൗരവത്തോടെ തന്നെ അവതരിപ്പിക്കുകയും ചെയ്തു.
Discussion about this post