തിരുവനന്തപുരം: ഗവ. സംസ്കൃത കോളജില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്നു പരാതി. മൂന്നാം വര്‍ഷ ബി.എ സംസ്കൃതം വേദാന്ത വിദ്യാര്‍ഥി അഫ്സല് ഹുസൈനാണ് മര്‍ദനമേറ്റത്. മുഖത്തും കൈക്കും സാരമായി പരുക്കേറ്റ താന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് അഫ്സലും പിതാവ് ഹുസൈനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മര്‍ദനം കാരണം പരീക്ഷ എഴുതാനായില്ലെന്ന് അഫ്സല് പറഞ്ഞു. കോളജില്‍ എസ്.എഫ്.ഐയുടെ ഇടിമുറിയുണ്ട്. അവിടെ കൊണ്ടുപോയി ഇരുമ്പ് ദണ്ഡുകൊണ്ടാണ് മര്‍ദിച്ചത്. എസ്.എഫ്.ഐ പാളയം ഏരിയാ സെക്രട്ടറി ജഗദീഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മര്‍ദിച്ചത്. ബാലരാമപുരം എസ്.ഐയുടെ മകനും കോളജില്‍ നിന്ന് പുറത്താക്കിയ എസ്.എഫ്.ഐക്കാരനുമായ അമിത് ഉള്‍പ്പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലേക്ക് കോളജില്‍ നിന്ന് എസ്.എഫ്.ഐക്കാര്‍ ബലമായി വിദ്യാര്‍ഥികളെ കൊണ്ടുപോയി പ്രതിഷേധ പ്രകടനം നടത്താറുണ്ടെന്നും ഇതില്‍ സഹകരിക്കാത്തവര്‍ക്ക് മര്‍ദനമാണെന്നും അഫ്സല് പറഞ്ഞു. മര്‍ദനം സംബന്ധിച്ച് കന്‍േറാണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയതായും അഫ്സലും പിതാവും അറിയിച്ചു.
Discussion about this post