ചെന്നൈ: മൃഗ സംരക്ഷണ സംഘടനയായ പെറ്റ ഏര്‍പ്പെടുത്തിയ ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ പുരസ്കാരം ലഭിച്ചത് അപമാനമായി തോന്നുന്നതായി തെന്നിന്ത്യന്‍ ചലച്ചിത്രതാരം ധനുഷ്. ജെല്ലിക്കെട്ടു നിരോധനത്തിനെതിരേയുളള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്. താനോ തന്റെ കുടുംബാംഗങ്ങളോ പെറ്റയുടെ ഭാഗമല്ലെന്നും ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും അഭിപ്രായം ഉന്നയിച്ചാല്‍ അത് അപവാദ പ്രചരണമാണെന്നും ധനുഷ് അഭിപ്രായപ്പെട്ടു.
പ്രകടനം നടത്തുന്ന മൃഗങ്ങളുടെ വര്‍ഗത്തില്‍ നിന്നും കാളകളെ ഒഴിവാക്കി ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.ജെല്ലിക്കെട്ട് നടത്തണമെന്നാവശ്യമുന്നയിച്ച് പ്രതിഷേധിക്കുന്ന യുവാള്‍ക്ക് പിന്തുണ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
ജെല്ലിക്കെട്ട് നിരോധിക്കണമെന്ന ആവശ്യമുന്നയിക്കുന്ന സംഘടനയാണ് പെറ്റ. 2012ലാണ് പെറ്റ പുരസ്ക്കാരം ധനുഷിനു ലഭിക്കുന്നത്.
Discussion about this post