ഡല്‍ഹി: നവമാധ്യമങ്ങളില്‍ ഏറ്റവും അധികം പിന്‍ഗാമികളുള്ള ലോകനേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ അമരത്ത് നിന്ന് ഒബാമ വിടവാങ്ങുന്നതോടെയാണ് ഈ മുന്നേറ്റം. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അവരോധിതനാകുന്നതിനു തൊട്ടു മുമ്പാണ് ഇന്റര്‍നെറ്റില്‍ മോദിയുടെ മുന്നേറ്റം.
ലോക ജനത ഏറ്റവും അധികം ഉപയോഗിക്കുന്ന നവമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഗൂഗിള്‍ പ്ലസ് എന്നിവയിലെല്ലാം മോദിക്കാണ് പിന്‍ഗാമികള്‍ കൂടുതല്‍. ആശയവിനിമയത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാങ്കേതിക വിദ്യയെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായും മോദി ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ സമൂഹമാധ്യമങ്ങളിലെ നരേന്ദ്രമോദിയുടെ ഫോളോവേഴ്സ് ഇങ്ങനെ പോകുന്നു. ട്വിറ്റര്‍ 2.65 കോടി, ഫേസ്ബുക്ക് 3.92 കോടി, ഗൂഗിള്‍ പ്ലസ് 32ലക്ഷം, ലിങ്കട് ഇന്‍ 19.9 ലക്ഷം, ഇന്‍സ്റ്റാഗ്രാം 58ലക്ഷം യൂട്യൂബ് 5.91 ലക്ഷം എന്നിങ്ങനെ പോകുന്നു.
മോദി അവതരിപ്പിച്ച മൊബൈല്‍ ആപ്പായ ഭീം ഇതുവരെ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.
Discussion about this post