തിരുവനന്തപുരം: സംസ്ഥാനത്തിനു ലഭിച്ചിരുന്ന അധിക റേഷന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. നേരത്തേ ലഭിച്ചിരുന്ന 16 ലക്ഷം മെട്രിക് ധാന്യം തുടര്‍ന്നും നല്‍കുക, 2000 ടണ്‍ പഞ്ചസാര അധികമായി അനുവദിക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.
നെല്ലു സംഭരണ പദ്ധതിയുടെ ഭാഗമായി ലഭിക്കാനുള്ള കേന്ദ്രവിഹിത കുടിശികയായ 276 കോടി രൂപ അടിയന്തരമായി അനുവദിക്കാനും ആവശ്യപ്പെടും. കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
Discussion about this post