കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികന് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിയിലായി. സ്വര്‍ണക്കട്ടികളുമായാണ് നെടുമ്പാശ്ശേരി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വൈദീകനെ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്ലേറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
ഖത്തര്‍ എയര്‍വെയ്സില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നാണ് വൈദികന് എത്തിയത്. ഇദ്ദേഹത്തിന് അന്താരാഷ്ട്ര കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അടക്കം അന്വേഷിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിനുശേഷം മാത്രമെ വൈദികനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടു എന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Discussion about this post