ഡല്‍ഹി: ജനുവരി 16ന് പുറത്ത് വന്ന വേള്‍ഡ് ഇക്കണോണിക് ഫോറത്തിന്റെ പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയില്ലെങ്കിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇന്ത്യന്‍ മാധ്യമങ്ങള്‍ രാജ്യത്തെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയെന്നും, ഇനിയങ്കിലും പുനര്‍ വിചിന്തനം ആയി കൂടെ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ലോകത്തെ ഏറ്റവും വിശ്വസ്തത കുറഞ്ഞ മാധ്യമപ്രവര്‍ത്തനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയെന്ന റിപ്പോര്‍ട്ടാണ് ചര്‍ച്ചയ്ക്ക് ആധാരം.ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഓസ്ട്രേലിയ മാത്രമാണ്. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയും, തെറ്റായ പ്രചരണം ആസൂത്രിതമായി അഴിച്ചു വിടുകയും ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ അവരുടെ വിശ്വാസ്യത തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനങ്ങളായി മാധ്യമങ്ങള്‍ മാറിയെന്നും വിമര്‍ശകര്‍ പറയുന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ വിശ്വാസ്യമില്ലായ്മയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ഇന്ത്യ എത്തുമെന്നും ചിലര്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ചിലര്‍ സ്വാര്‍ത്ഥ താല്പര്യത്തിനായ രാഷ്ട്രീയ കക്ഷികളുടെയും, രാജ്യവിരുദ്ധ സംഘടനകളുടെയും ഏജന്റായി മാറിയെന്നും ചിലര്‍ വിലയിരുത്തുന്നു.
വിശ്വസ്തതയില്ലാത്ത സര്‍ക്കാര്‍, വിശ്വസ്തതയില്ലാത്ത മാധ്യമങ്ങള്‍, എന്‍ജിഒകള്‍, വ്യാപാരം എന്നി വിഭാഗങ്ങളിലായിരുന്നു വേള്‍ഡ് എക്കണോമിക് ഫോറം പഠനം നടത്തിയത്. ഏററവും വിശ്വസ്തതയില്ലാത്ത ഭരണകൂടം അര്‍ജന്റീനയുടേതാണ്. മോശം എന്‍ജിഒകള്‍ ചൈനയുടേതും.
എല്ഡ്മെന് ട്രസ്റ്റാണ് ഇത് സംബന്ധിച്ച സര്‍വ്വേ നടത്തിയത്.
.
Don't trust anyone? You're not alone https://t.co/pREb3hVTXL #wef17 pic.twitter.com/zzA5pJkXm1
— World Economic Forum (@wef) January 16, 2017
സര്‍വ്വേയിലെ കൂടുതല്‍ വിവരങ്ങള്‍ക്ക്
ചലനാത്മകമായ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരമായ ബംഗളൂരു ഇടംപിടിച്ചുവെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമായി. വിയറ്റനാമിലെ ഹോചിമിന്‍ സിറ്റിയാണ് പട്ടികയില്‍ രണ്ടാമത്. ഇന്ത്യയിലെ തന്നെ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തെത്തി
Best of Davos: These are the most dynamic cities in the world – and they’re not the ones you’d expect https://t.co/OZwD9TjWnS #wef17 pic.twitter.com/IDPmHtz2dc
— World Economic Forum (@wef) January 22, 2017
Discussion about this post