ഡല്‍ഹി: സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ പലിശ തിരികെ നല്കാന് കേന്ദ്രമന്ത്രിസഭ തീരുമാനം. രണ്ട് മാസത്തെ പലിശയാണ് സര്‍ക്കാര്‍ തിരിച്ച് നല്‍കുക. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശയാണ് സര്‍ക്കാര്‍ നല്‍കുക. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് കര്‍ഷകര്‍ അനുഭവിച്ച പ്രതിസന്ധിയെ തുടര്‍ന്നാണ് വായ്പ പലിശ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) ആണ് കര്‍ഷക വായ്പകളുടെ പലിശ തിരിച്ച് നല്‍കുക. 2016-2017 വര്‍ഷത്തില്‍ ഇതിനായി 15,000 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.
ഡല്‍ഹിയില്‍ ലോകനിലവാരമുള്ള കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2,254 കോടി രൂപ മുതല്‍ മുടക്കിലാണ് കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കുന്നത്. രാജ്യതലസ്ഥാനത്തുള്ള പ്രഗതി മൈതാനത്താണ് കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രസഭ യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായിട്ടുള്ളത്.
ഡിപ്ലോമയ്ക്ക് പകരം ബിരുദം നല്കാന് ഐഐഎമ്മുകള്‍ക്ക് അധികാരം നല്കുന്ന ഭേദഗതി ബില്ലിനും മന്ത്രിസഭ യോഗം അംഗീകാരം നല്കി.
Discussion about this post