ചെന്നൈ: തമിഴ്നാട്ടില്‍ മാര്‍ച്ച് ഒന്നുമുതല്‍ ബഹുരാഷ്ട്ര കമ്പനികളുടെ പെപ്സി, കൊക്കൊകോള മതലായ ശീതള പാനീയങ്ങളും കുടിവെള്ളവും വില്‍ക്കില്ലെന്ന് വ്യാപരികള്‍. തമിഴ്നാട് വാണിഗര്‍ സഘാംഘ്ലിന്‍ പേരൈമ്പ് പ്രസിഡന്റ് എ.എം വിക്രംരാജയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി മുതല്‍ കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഇത്തരം വിദേശ ഉത്പന്നങ്ങളുടെ ദോഷങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ക്ലാസ്സുകള്‍ നല്‍കുമെന്നും വിക്രംരാജ പറഞ്ഞു.
‘വിദേശ കമ്പനികളുടെ ഇത്തരം പാനീയങ്ങള്‍ ഗുണത്തെക്കാള്‍ ദോഷം കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ അടുത്ത കാലത്ത് അത്തൊരമൊരു ഉത്പന്നം കുട്ടികള്‍ക്ക് ദോഷകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന കെമിക്കല്സുകള് അവയില്‍ അടങ്ങിയിട്ടുണ്ട്’ അദേഹം കൂട്ടിച്ചേര്‍ത്തു. പെപ്സിയും കൊക്കൊകോളയും വില്‍ക്കേണ്ടതില്ലെന്ന് 1998-ല്‍ തന്നെ തീരുമാനിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതാണെന്നും എന്നാല്‍ ഇതിന് ആവശ്യക്കാര്‍ ഏറെ ആയതിനാലാണ് വിപണിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കച്ചവടക്കാര്‍ക്ക് കഴിയാതിരുന്നതെന്നും അദേഹം പറഞ്ഞു.
ജെല്ലിക്കെട്ടിനെതിരായ വിദ്യാര്‍ത്ഥി സമരത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സംഘടന ഇപ്പോള്‍ ഈ തീരുമാനം എടുത്തതെന്നു പറഞ്ഞ വിക്രംരാജ നമ്മുടെ ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് ലാഭം ഉണ്ടാക്കുന്ന വിദേശ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരുമെന്നും കൂട്ടിച്ചേര്‍ത്തു. റസ്റ്റോറന്റുകളോടും ഹോട്ടലുകളോടും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെടാനും ഇന്നലെ വില്ലാപുരത്ത് ചേര്‍ന്ന അസോസിയേഷന് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ആറായിരത്തോളം പേര് അഫിലിയേറ്റഡ് അംഗങ്ങളായിട്ടുള്ള സംഘടനയാണ് വിക്രംരാജ പ്രസിഡന്റായിട്ടുള്ള വാണിഗര്‍ സഘാംഘ്ലിന്‍ പേരൈമ്പ്. ഇതിനു പുറമെ 15.87ലക്ഷം അസോസിയേറ്റഡ് ആംഗങ്ങളും സംഘടനയിലുണ്ട്.
Discussion about this post