കൊച്ചി: സംസ്ഥാനത്ത് അരിവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഒരു മാസത്തിനിടെ 12 രൂപയില്‍ അധികമാണ് അരി വില വര്‍ദ്ധിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വര്‍ദ്ധനയിലേക്ക് അരി വില മാറിയിട്ടും വില വര്‍ദ്ധന തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
അരിയുടെ വില 12 രൂപവരെ വര്‍ധിച്ചു. ജയ, സുരേഖ എന്നീ ഇനത്തില്‍പ്പെട്ട അരികള്‍ക്ക് വിപണിയില്‍ കിലോയ്ക്ക് 40 മുതല്‍ 44 രൂപവരെയാണ് വില. പൊന്നിയരിക്കും കുത്തിയരിക്കും നാലുരൂപ വരെ വര്‍ധിച്ചിട്ടുണ്ട്.
ആന്ധ്രയില്‍ അരി ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തതുമാണ് അരിയുടെ വിലവര്ധിച്ചതിനും കാരണമായത്.
Discussion about this post