ഡല്‍ഹി: ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്സാണ്ടര്‍ കഡാകിന്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു കാരണം.
2009 മുതൽ കഡാകിൻ റഷ്യൻ അംബാസഡറായി ഇന്ത്യയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. 1999 മുതൽ 2004വരെയും കഡാകിൻ ഇന്ത്യയിലുണ്ടായിരുന്നു. 1949 ജൂലൈ 22ന് യു.എസ്.എസ്.ആറിലെ ചിസിനാവുവിൽ ജനിച്ച കഡാകിൻ 1971ലാണ് ഇന്ത്യയിലെ റഷ്യൻ എംബസിയിൽ സേവനമാരംഭിച്ചത്.
Discussion about this post