ഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതോടെയാണ് ഈ നടപടി.
എടിഎമ്മില്‍നിന്ന് പ്രതിദിനം 10,000 രൂപയും എസ്ബി ആക്കൗണ്ടില്നിന്ന് ആഴ്ചയില്‍ 24,000 രൂപയും പിന്‍വലിക്കാനുള്ള സൗകര്യം ഈയിടെയാണ് ആര്‍ബിഐ അനുവദിച്ചത്. കറന്റ് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ ഒരു ലക്ഷം രൂപയുമാണ് പിന്‍വലിക്കാന്‍ കഴിയുക.
ഫെബ്രവരി അവസാനത്തോടെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി എടുത്തുകളഞ്ഞാല്‍ മാര്‍ച്ച് പകുതിയോടെ പണമിടപാടുകള്‍ സാധാരണ രീതിയിലാകുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
Discussion about this post