ഹാമില്ട്ടണ്: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലണ്ടിന് ജയം. ന്യൂസീലന്‍ഡിനോട് മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് തോറ്റത്
27 റണ്ണിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ബംഗ്ലാദേശ് മഹ്മുദുള്ളയുടെ(128) സെഞ്ച്വറിയുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടിയിരുന്നു. ഗുപ്റ്റിലിന്റെ(105) സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കീവീസ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായ ക്വാര്‍ട്ടറില്‍ കടന്ന ബംഗ്ലാദേശിന് മിക്കവാറും ഇന്ത്യയായിരിക്കും അവിടെ എതിരാളി.
Discussion about this post