ഓകലന്റ്: ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക മത്സരത്തില്‍ സിംബാബ്വെയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഈ ലോകകപ്പിന്റെ പ്രാഥമിക മത്സരത്തിലെ ആറ് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ കടന്നു. തുടക്കത്തില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് റെയ്നയുടെ സെഞ്ച്വറിയുടെയും, അര്‍ദ്ധ സെഞ്ച്വറി നേടിയ ധോണിയുടെയും മികവാണ് ഇന്ത്യയ്ക്ക് തുണയായത്. റെയ്ന്‍ പുറത്താവാതെ 110(104) റണ്‍സും, ധോണി85(76) റണ്‍സും എടുത്തും.
കൊഹ് ലി 38 റണ്‍സ് എടുത്തു പുറത്തായി. രോഹിത് ശര്‍മ്മ(16), രഹാനെ(19) ധവാന്(4) എന്നിവര്‍ കാര്യമായ ചെറുത്ത് നില്പില്ലാതെ കീഴടങ്ങി. നേരത്തെ 288 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിംബാബ്വെ മുന്നോട്ട് വച്ചത്. നിശ്ചിച അന്‍പത് ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ അവര്‍ റണ്‍സ് എടുത്തു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട സിംബാംബ്വെ 50 റണ്‍സെടുത്ത വില്യംസിന്റെയും സെഞ്ച്വറി നേടിയ ടെയ്ലറുടെയും പോരാട്ടത്തില്‍ കരകയറുകയായിരുന്നു. 11ദ പന്തില്‍ നിന്ന് 138 റണ്‍സെടുത്ത ടെയ്ലറെ മോഹിത് ശര്‍മ്മ പുറത്താക്കി.
ചിബാബ(7), മസ്കസ്(2), മിറെ(9) എന്നിവര്‍ തുടക്കത്തില്‍ പുറത്തായി. തുടര്‍ന്നായിരുന്നു ടെയ്ലരുടെ പോരാട്ടം.
ഇന്ത്യയ്ക്ക് വേണ്ടി മോഹിത് ശര്‍മ്മയും, ഷമിയും യാദവും മൂന്ന് വിക്കറ്റ് വീതം എടുത്തു അശ്വിന് ഒരു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Discussion about this post