കൊച്ചി: 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഏതാനും ആഴ്ചകള്‍ക്കകം ബാങ്കുകളിലെത്തിയേക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമെന്നും അപ്പോഴേക്കും 1000 രൂപ നോട്ടുകള്‍ എല്ലാ കറന്‍സി ചെസ്റ്റുകളിലും എത്തിക്കുമെന്നുമാണ് അറിയുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് എയര്‍ കാര്‍ഗോ ചാര്‍ട്ടര്‍ സര്‍വീസ് ലഭ്യമാക്കുന്നവരില്നിന്നു ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതെന്നു സൂചനയുണ്ട്.
ആയിരം രൂപ നോട്ടിന്റെ നാലാം വരവായിരിക്കും ഇത്തവണത്തേത്. 1938-ല്‍ ബ്രിട്ടിഷ് ഭരണകാലത്തായിരുന്നു ആദ്യ വരവ്. അത് 1946-ല്‍ പിന്‍വലിക്കപ്പെട്ടു. 1954-ല്‍ വീണ്ടും 1000 രൂപ നോട്ട് പുറത്തിറക്കി. 1978 ല്‍ അതും പിന്‍വലിക്കപ്പെട്ടു. 2000 നവംബറില്‍ മൂന്നാം തവണ അവതരിച്ച ആയിരത്തിന്റെ നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബറില്‍ റദ്ദാക്കപ്പെട്ടത്.ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകള്‍ സാധാരണഗതിയിലാകുമെന്നാണു പ്രതീക്ഷ. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നയന്ത്രണങ്ങളെല്ലാം പിന്‍വലിക്കാനും സാധ്യതയുണ്ട്.
എടിഎമ്മുകളില്‍നിന്ന് ഒറ്റയടിക്കു പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉടന്‍തന്നെ 24,000 രൂപയായി വര്‍ധിപ്പിച്ചേക്കും. കാരണം, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നത് ഇപ്പോള്‍ ഏറെക്കുറെ സാധാരണനിലയിലായിട്ടുണ്ട്.നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിക്കുന്നതിനു മുമ്ബു രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിലായി പ്രതിദിനം നിറച്ചിരുന്നത് 13,000 കോടി രൂപയുടെ നോട്ടുകളാണ്. ഇപ്പോള്‍ ദിവസം 12,000 കോടി രൂപ നിറയ്ക്കാന്‍ കഴിയുന്നു. ഈ സാഹചര്യത്തില്‍ എടിഎമ്മുകളിലൂടെ പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി ഉയര്‍ത്തണമെന്നു ബാങ്കുകള്‍ ആര്‍ബിഐയെ നിര്‍ബന്ധിക്കുന്നുണ്ട്.
Discussion about this post