ഡല്‍ഹി: ഇടത് മുന്നണി ഇന്നലെ നിയമസഭയില്‍ സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്ന് പ്രകാശ് കാരാട്ട്. അഴിമതിക്കാരന് ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
അതേസമയം ഇന്നലെ ബജറ്റ് അവതരിപ്പിച്ചില്ല എന്ന നിലപാടില്‍ ഇടത് മുന്നണി ഉറച്ച് നില്‍ക്കുകയാണ്.ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട എന്നാണ് മുന്നണി തീരുമാനം.
പ്രതിഷേധത്തിനിടെ തടഞ്ഞത് ശരിയായില്ലെന്ന് കാണിച്ച് മന്ത്രി ഷിബു ബേബി ജോണിനെതിരെ ഇടത് എംഎല്‍എ ഇഎസ് ബിജി മോള് പരാതി നല്കി. സ്പീക്കര്‍ക്കാണ് പരാതി നല്‍കിയത്.
Discussion about this post