ഗോഡ്സെ നടപ്പാക്കിയത് പൊതുജനങ്ങളുടെ ഇംഗിതമെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ ലേഖനമെഴുതി എന്ന വീണാ ജോര്‍ജ്ജിന്റെ വാദത്തെ ജസ്റ്റിസ് കെ.ടി തോമസ് ഖണ്ഡിക്കുന്ന വീഡിയൊ ഉയര്‍ത്തി സോഷ്യല്‍ മീഡിയ ചര്‍ച്ച. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ആര്‍എസ്എസ് അനുകൂലികള്‍ ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന പ്രചരണം പൊള്ളയെന്ന് തെളിയിക്കുന്ന നിരവധി വാദഗതികള്‍ മുന്നോട്ട് വെച്ചിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ ആറന്മുള എംഎല്‍എയായ വീണ ജോര്‍ജ്ജ് ഇന്ത്യ വിഷന്‍ അവതാരികയായിരിക്കെ ജസ്റ്റിസ് കെ.ടി തോമസുമായി നടത്തിയ അഭിമുഖ വീഡിയൊ ഭാഗം ചര്‍ച്ചയാക്കുന്നത്.
ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് അല്ല എന്ന് പറയുന്ന ജസ്റ്റിസ് കെ.ടി തോമസിന്റെ വാദത്തിന്റെ മുനയൊടിക്കാന്‍, പൊതുജനങ്ങളുടെ വികാരമാണ് ഗോഡ്സെ പ്രകടിപ്പിച്ചത് എന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ലേഖനമെഴുതിയല്ലോ എന്ന ചോദ്യം വീണ ജോര്‍ജ്ജ് ഉയര്‍ത്തുന്നു. അങ്ങനെ ഒരു ലേഖനത്തിന്റെ കാര്യം താനിപ്പോഴാണ് അറിയുന്നത് എന്നാണ് കെ.ടി തോമസ് ഇതിന് നല്കുന്ന മറുപടി. ഇത്തരമൊരു ലേഖനം ഉണ്ടെങ്കില്‍ അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതിന് മറുപടിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിഗണിച്ചോ എന്നറിയില്ലെന്ന് വീണ ജോര്‍ജ്ജ് പറയുന്നു. തുടര്‍ന്നാണ് വീണ ഈ ലേഖനം വായിച്ചിരുന്നോ എന്ന ചോദ്യം കെ.ടി തോമസ് ചോദിക്കുന്നത്. ഇതിന് വീണ ജോര്‍ജ്ജ് മറുപടി പറയാതെ വഴുതുകയാണ്്.
ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പ്രചരിപ്പിക്കാന്‍ നിരവധി കെട്ടുകഥകളാണ് പലരും പടച്ച് വീടുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
വീഡിയൊ
Discussion about this post