അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ വിരുദ്ധ നിയമ പ്രകാരം കശ്മീരില്‍ നിന്നുള്ള രണ്ട് അത്ലറ്റുകള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു. ആബിദ് ഖാന്, തന്‍വീര്‍ ഹുസൈന് എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്. ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക സ്നോഷൂ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍.
ന്യൂയോര്‍ക് സാരാനാക് മേയര്‍ കൈ്ളഡ് റബിഡോയാണ് ആബിദ് ഖാന് വിസ നിഷേധിച്ച കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. വിസ നിഷേധിക്കപ്പെട്ട കാര്യം ആബിദ് ഖാന് അറിയിച്ചതിനെ തുടര്‍ന്ന് ആ സംഭാഷണമാണ് മേയര്‍ ഫേസ്ബുക്ക് പോസ്റ്റായി ഇട്ടിരിക്കുന്നത്. യാത്രക്കാവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയ ശേഷവും വിസ നിഷേധിക്കുകയായിരുന്നെന്ന് ആബിദ് ഖാന് പറഞ്ഞു.
ഡല്‍ഹിയിലെ യു.എസ് എംബസിയിലുള്ള വനിതാ ഉദ്യോഗസ്ഥ എല്ലാ രേഖകളും പരിശോധിച്ച ശേഷം അകത്തുള്ള മറ്റൊരു മുറിയിലേക്ക് പോയി. മടങ്ങി വന്ന ശേഷം പറഞ്ഞു ‘ക്ഷമിക്കണം, ഞങ്ങളുടെ നിലവിലെ നിയമമനുസരിച്ച് നിങ്ങള്‍ക്ക് വിസ അനുവദിക്കാനാകില്ലെ’ന്ന് പറയുകയായിരുന്നുവെന്ന് ആബിദ് ഖാന് പറയുന്നു.
ഇറാന് അടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ച് ട്രംപ് ഉത്തരിറക്കിയത് ഏതാനും ദിവസം മുമ്പാണ്. ട്രംപിന്റെ മുസ്ലീം വിരുദ്ധ നിലപാടിനെതിരെ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു.
[fb_pe url=”https://www.facebook.com/MayorClydeRabideau/posts/848987545241493″ bottom=”30″]
Discussion about this post