നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റിലെ പൂള് ബി യില്‍ നിന്ന് പാക്കിസ്ഥാനും, വെസ്റ്റ് ഇന്‍ഡീസും ക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് നടന്ന കളികളില്‍ വെസ്റ്റ് ഇന്‍ഡീസ് യുഎിയേയും, പാക്കിസ്ഥാന് അയര്‍ലണ്ടിനെയും തോല്പിച്ചു. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന് ക്വാര്‍ട്ടറില്‍ കടന്നത്. വീന്‍ഡീസ് നാലാം സ്ഥാനത്താണ്.
ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ പാക്കിസ്ഥാന് അയര്‍ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്പിച്ചു. മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഷഹ്സാദും (63) സര്‍ഫ്രാസും (101*) ചേര്‍ന്ന് പാക്കിസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 120 റണ്‍സ് എടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ് നിശ്ചിത 50 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡിന്റെ (107) ഇന്നിങ്സാണ് അയര്‍ലന്‍ഡിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
Discussion about this post