ഔറംഗസേബിന് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍ അഭിനയിക്കുന്നു. ‘നാം ഷബാന’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തപ്സി പന്നുവാണ് ഷബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ശിവം നായരാണ് ചിത്രത്തിന്റെ സംവിധായകന്
സുന്ദരിയാണെങ്കിലും ശക്തയാണവള്‍. പോരാടാനാണവള് വന്നിരിക്കുന്നത് എന്ന് കുറിപ്പോടെ പൃഥ്വിരാജ് ഫേസ്ബുക്കില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ഇന്നലെ ചെയ്തിരുന്നു അനുപം ഖേര്‍, മനോജ് ബാജ്പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു.
2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്.
Discussion about this post