തിരുവനന്തപുരം: ഭരണപക്ഷ പ്രതിപക്ഷ എംഎല്‍എമാര്‍ എന്ന് എടുത്തുപറഞ്ഞില്ലെങ്കിലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന പ്രസ്താവനയാണ് സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സ്പീക്കര്‍ എത്തുന്നതിന് മുന്‍പ് ഡയസ് തകര്‍ത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിരുന്നു. സ്പീക്കര്‍ ഭരണപക്ഷ വിഭാഗത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിക്കുന്ന അവസ്ഥയാണുള്ളതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്പീക്കര്‍ ഒരു പക്ഷം ചേര്‍ന്ന് സംസാരിക്കുന്നത് ശരിയല്ല എന്ന വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍ ഈ വിമര്‍ശം മയപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ന് സ്പീക്കര്‍ നടത്തിയ പ്രസ്താവനയില്‍ ലോകത്തിന് മുന്നില്‍ നമ്മള് തലകുനിക്കണം, ജനങ്ങള്‍ക്ക് മുന്നില്‍ നമ്മള് മാപ്പ് പറയണം എന്ന രീതിയില്‍ നിലപാട് മയപ്പെടുത്തിയത്.
അതേസമയം പ്രതിപക്ഷം ചെയ്ത്ത് ശരിയായില്ല എന്ന് ആവര്‍ത്തിച്ച് പറയുന്ന എന്‍ ശക്തന് ഭരണപക്ഷം ചെയ്തത് താന്‍ കണ്ടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രതിപക്ഷത്തിനെതിരെ നടപടി എടുത്താല്‍, ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. വനിത പ്രതിപക്ഷ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.
എംഎല്‍എമാര്‍ക്കെതിരെയുള്ള നടപടി ഒഴിവാക്കിയത് കൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ല നിയമസഭയില്‍ ഉള്ളത്. അിമതി അഴിമതി ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. ഇതോടെ മാണി ഉള്‍പ്പെടുന്ന സഭ നടപടികള്‍ പ്രതിപക്ഷം ഒരു കാരണവശാലും അംഗീകരിക്കില്ല. ഇതോടെ സഭ നടപടികള്‍ തുടര്‍ന്ന് കൊണ്ട് പോകാനുള്ള സാഹചര്യം കുറവാണ്.
Discussion about this post