ഡല്‍ഹി: അതിവേഗത്തില്‍ 250 വിക്കറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്.അശ്വിന്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകള്‍ നേടുന്ന ബൗളര്‍ എന്ന ഖ്യാതിയാണ് അശ്വിന് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ ആണ് അശ്വിന് ചരിത്രനേട്ടം എഴുതിയത്. ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലിലിയെയാണ് നേട്ടത്തില്‍ അശ്വിന് പിന്നിലാക്കിയത്. 45-ാം ടെസ്റ്റിലാണ് അശ്വിന്റെ നേട്ടം.
കഴിഞ്ഞവര്‍ഷം 12 ടെസ്റ്റുകളില്‍നിന്ന് 72 വിക്കറ്റുകളാണ് അശ്വിന് നേടിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന നേട്ടം അശ്വിന് സ്വന്തമാക്കിയിരുന്നു. കൂടാതെ, വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റിക്കാര്‍ഡും അശ്വിന് സ്വന്തം പേരിലെഴുതി. 37 ടെസ്റ്റുകളില്‍നിന്ന് നാഴികക്കല്ല് പിന്നിട്ട അശ്വിന് വഖാര്‍ യൂനിസിനെയും ഡെന്നിസ് ലിലിയെയുമാണ് നേട്ടത്തില്‍ മറികടന്നത്. 36 ടെസ്റ്റില്‍നിന്ന് 200 വിക്കറ്റ് നേടിയ ഓസീസ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മറ്റിന്റെ പേരിലാണ് റിക്കാര്‍ഡ്.
കഴിഞ്ഞവര്‍ഷം ബാറ്റിംഗിലും മികച്ച പ്രകടനം അശ്വിന് കാഴ്ചവച്ചിരുന്നു. 14 ഇന്നിംഗ്സുകളില്‍നിന്നായി 43.7 റണ്‍സ് ശരാശരിയിയില്‍ 612 റണ്‍സാണ് അശ്വിന് നേടിയത്.
Discussion about this post