ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി തെരഞ്ഞെടുപ്പില്‍ അധികാരം പങ്കുവെയ്ക്കാന്‍ വേഗത്തില്‍ തട്ടിക്കൂട്ടിയ സഖ്യമാണ് കോണ്‍ഗ്രസ് എസ്പി എന്നും അദ്ദേഹം പറഞ്ഞു. ഒരു സഖ്യത്തിനും അവരുടെ പൂര്‍വകാല ദുഷ്ചെയ്തികളില്‍ നിന്നും രക്ഷനേടാന്‍ കഴിയില്ലെന്ന്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് എന്ത് പറയാനുണ്ടെന്നും അഖിലേഷിനോടായി പ്രധാനമന്ത്രി ചോദിച്ചു. യുപിയിലെ ലാക്ഷ്മിപുര്ഖേരിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം അഖിലേഷിനെതിരെ തുറന്നടിച്ചത്.
അഖിലേഷ് സര്‍ക്കാര്‍ വിവേചനവും വര്‍ഗീയതയും ജാതിവാദവും വളര്‍ത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. നിങ്ങളുടെ ദല്‍ഹിയിലുള്ള സഹോദരന് നിങ്ങളെ സംരക്ഷിക്കാന്‍ ഒരുക്കമാണ്. നിങ്ങളെ സേവിക്കാന്‍ അവസരം നല്കിയാല് ഇത് തെളിയിക്കാമെന്നും മോദി സ്ത്രീകളോടായി പറഞ്ഞു.
Discussion about this post