കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയ വിദേശ നിക്ഷേപം 71,000 കോടി രൂപ കവിഞ്ഞതായി റിപ്പോര്‍ട്ട് ഈമാസം രണ്ടു മുതല്‍ 13വരെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 9,134 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളും 4,567 കോടി രൂപയുടെ കടപ്പത്രങ്ങളും വാങ്ങിയിരുന്നു. ഇതോടെ, ഈവര്‍ഷം കടപ്പത്ര ഓഹരി വിപണികളിലായി എത്തിയ വിദേശ നിക്ഷേപം 71,958 കോടി രൂപയായി.
വരും മാസങ്ങളിലും വിദേശ മൂലധന നിക്ഷേപം വലിയ തോതില്‍ ഒഴുകിയെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ലമെന്റില്‍ ഇന്‍ഷ്വറന്‍സ് ബില്‍ പാസാകുകയും നിക്ഷേപകരില്‍ നിന്ന് മുന്‍കാല പ്രാബല്യത്തോടെ നികുതി ഈടാക്കാന്‍ വ്യവസ്ഥയുള്ള ജനറല്‍ ആന്റി അവോയിഡന്‍സ് നിയമത്തിലെ (ജി.എ.എ.ആര്) ചട്ടങ്ങള്‍ പുനഃപരിശോധിക്കുമെന്ന കേന്ദ്ര തീരുമാനവും വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചിട്ടുണ്ട്. 2014ല്‍ ഓഹരി വിപണി 97,054 കോടി രൂപയും കടപ്പത്ര വിപണി 1.59 ലക്ഷം രൂപയുമാണ് വിദേശ നിക്ഷേപത്തിലൂടെ സ്വന്തമാക്കിയിരുന്നത്.
മോദി സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളും, വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനങ്ങളും വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
Discussion about this post