കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടചങ്കില്ല പകരം ചെമ്പരത്തി പൂവാണെന്ന് കെപിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്. ശക്തനും ഇരട്ടച്ചങ്കനുമെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന പിണറായി വിജയന് ഒറ്റച്ചങ്ക് പോലുമില്ലെന്നും പകരം ചെമ്പരത്തി പൂവാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മേഖലാ ജാഥയ്ക്ക് വൈറ്റിലയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം.
എട്ടുമാസത്തെ ഭരണം കൊണ്ട് ഊതി വീര്‍പ്പിച്ച ബലൂണാണ് പിണറായി വിജയനെന്ന് വെളിപ്പെട്ടു. എഫ്സിഐ ഗോഡൗണുകളില്‍ അരി കെട്ടിക്കിടക്കുമ്പോള്‍ അത് റേഷന്‍കടകളില്‍ എത്തിക്കാനുളള ഇച്ഛാശക്തിപോലും മുഖ്യമന്ത്രി കാണിക്കുന്നില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ക്രിയനായ മുഖ്യമന്ത്രിയെന്ന പദവിയിലേക്കാണ് പിണറായി വിജയന് നടന്നടുക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റായി പിണറായി മാറിയെന്നും വി.ഡി സതീശന് പരിഹസിച്ചു.
Discussion about this post