ശശികലയ്ക്ക് തടവുശിക്ഷ ലഭിച്ചതിന് ശേഷവും തമിഴകത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോള്‍ പ്രതിഷേധവുമായി കമല്ഹാസന് പിന്നാലെ അരവിന്ദ് സ്വാമി രംഗത്തെത്തി. എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ പുറംലോകത്തിന് സാധിക്കാത്തിടത്തോളം ജനാധിപത്യക്രമത്തിലും ആര്‍ക്ക് പിന്തുണ എന്ന കാര്യത്തിലും അവരുടെ നിലപാടുകളില്‍ സംശയമുണ്ടാകുമെന്നാണ് അരവിന്ദ് സ്വാമിയുടെ പ്രതികരണം. റിസോര്‍ട്ടില്‍ അവധിയാഘോഷിക്കുന്ന എംഎല്‍എമാര്‍ക്കുള്ള സംരക്ഷണത്തിന്റെ പേരില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് നികുതിപ്പണത്തിന്റെ ധൂര്‍ത്താണെന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി.
Such a waste of taxpayers money to have thousands of police prsnl standing outside this resort in the name of protection to MLAs on holiday
— arvind swami (@thearvindswami) February 14, 2017
Until all MLAs become accessible,there will always be a shadow of doubt about their free will in any electoral process, party or legislature
— arvind swami (@thearvindswami) February 14, 2017
തമിഴ്നാട്ടില്‍ ശുചീകരണം തുടങ്ങുകയാണെന്നും ഇനിയും തുടരേണ്ടതുണ്ട് എന്നുമാണ് പ്രകാശ് രാജിന്റെ പ്രതികരണം. അതേസമയം തമിഴ് ജനതയ്ക്കുള്ള വാലന്റൈന്‍ ദിനസമ്മാനമെന്നാണ് നടനും സംവിധായകനുമായ സുന്ദര്‍ സി പ്രതികരിച്ചത്. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ശശികലയെ ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് ഗൗതമി ഉന്നയിച്ചത്.
#judgement #TnPolitics ..this is not the end. Cleansing actually has just begun. Miles …to go ..
— Prakash Raj (@prakashraaj) February 14, 2017
ഇതൊരു പഴയപാട്ടാണ് എന്നാലും..തെറ്റായ ആളുകള്‍ വിജയിച്ച് കൊണ്ടിരിക്കും പക്ഷേ എപ്പോഴുമില്ല കാലം നീതി നടപ്പാക്കും, അതാണ് ന്യായം’ എന്ന് കമല്ഹാസന് ട്വീറ്റ് ചെയ്തു
Discussion about this post