ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ബംഗളൂരു വിചാരണ കോടതിയില്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ഉടൻ എന്നതിന്റെ അർഥമറിയില്ലേയെന്നും കോടതി ചോദിച്ചു. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന ശശികലയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. ഇന്നലത്തെ ഉത്തരവ് മാറ്റാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൂട്ടുപ്രതികളായ ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവരും ഉടൻ കീഴടങ്ങണമെന്നു കോടതി വ്യക്തമാക്കി. കോടതി വിധി പ്രതികൂലമായതോടെ ഇന്നു തന്നെ കീഴടങ്ങാമെന്നു ശശികലയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വൈകിട്ട് അഞ്ചുമണിക്കുള്ളിൽ കീഴടങ്ങാമെന്നാണു കോടതിയിൽ അറിയിച്ചത്.
കീഴടങ്ങാന്‍ സാവകാശം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. ഉടന്‍ കീഴടങ്ങണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പി.സി ഘോഷ്, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരാണ് ശശികല ഉടന്‍ കീഴടങ്ങണമെന്ന നിര്‍ദ്ദേശം ഇന്ന് നല്‍കിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post