കൊച്ചി: അങ്കമാലിയില്‍ ഹര്‍ത്താലിനിടെ പോലിസിനെ അക്രമിച്ച ഇടത് മുന്നണി പ്രവര്‍ത്തകരെ കൈകാര്യം ചെയ്ത യതീഷ് ചന്ദ്ര ഐപിഎസിന് സോഷ്യല്‍ മീഡിയയുടെ പിന്തുണ. യതീഷ് ചന്ദ്ര ഋഷിരാജ് സിംഗിന്റെ പിന്‍ഗാമി എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രചരണം
[youtube url=”https://youtu.be/9fpMpF0tnRw” width=”500″ height=”300″]
എറണാകുളം റൂറല്‍ എസ്പി യതീഷ്ചന്ദ്ര ഓടിളക്കി വന്നയാളല്ല എന്നാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റ്. യതീഷ് ചന്ദ്രയെ പിന്തുണച്ച് ഫേസ്ബുക്ക് പേജും പിന്തുണക്കുന്നവര്‍ തുടങ്ങിയിട്ടുണ്ട്. ഈ പേജ് എണ്ണായിരത്തിലധികം പേര് ലൈക്ക് ചെയ്ത് കഴിഞ്ഞു
വടകര എഎസ്പിയായിരിക്കെ യതീശ് ചന്ദ്ര ഐപിഎസ് ചെയ്ത സേവനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചിലര്‍ യതീഷ് ചന്ദ്ര ആരെന്ന് വ്യക്തമാക്കുന്നത്.
അങ്കമാലിയില്‍ പോലിസ് ലാത്തി വീശിയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ സെക്രട്ടറി കെ.കെ ഷിബു ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടത് മുന്നണി പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫിസിന് നേരെ ചിലര്‍ കല്ലേറു നടത്തുകയും ചെയ്തു.
നേതാക്കളെ തിരഞ്ഞ് പിടിച്ച് ക്രമസമാധാനം നടത്താനാവില്ലെന്ന റൂറല്‍ എസപിയുടെ പ്രസ്താവനയും സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നുണ്ട്.
ലാത്തിചാര്‍ജ്ജിനിടെ വൃദ്ധനായ ഒരാളെ എസ്പി അടിക്കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട് .
Discussion about this post