Wednesday, November 13, 2019

വ്യാജരേഖ ചമച്ച് ഹൈദരാബാദ് കൊട്ടാരം 300 കോടിക്ക് വിറ്റു; കച്ചവടം നടന്നത് ഉടമ അറിയാതെ

ഹൈദരാബാദ് കൊട്ടാരം വ്യാജരേഖ ചമച്ച് 300 കോടി രൂപയ്ക്കു കശ്മീരിലുള്ള കമ്പനിക്കു മറിച്ചു വിറ്റു. പൈതൃക കെട്ടിടമായ നസ്രി ബാഗ് കൊട്ടാരമാണ് ഉടമസ്ഥരായ മുംബൈയിലെ നിഹാരിക ഇൻഫ്രാസ്ട്രക്ചർ...

Read more

ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് ഇന്നറിയാം: സുപ്രീം കോടതിയിൽ സുപ്രധാന വിധികൾ

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇതുകൂടാതെ അയോഗ്യരാക്കിയതിനെതിരെ കർണാടകത്തിലെ 15 എംഎൽഎമാർ നൽകിയ ഹർജിയിലും...

Read more

ബാബ്‌റി മസ്ജിദ് പൊളിച്ചവർക്കെതിരെയുളള കേസ് പിൻവലിക്കണമെന്ന് ഹിന്ദു മഹാസഭ: പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ കർസേവകരുടെ പേരിലെടുത്ത കേസ് പിൻവലിക്കണമെന്ന് ഹിന്ദുമഹാസഭ. ഈ വിഷയം ചൂണ്ടിക്കാട്ടി ഹിന്ദു മഹാസഭ പ്രധാനമന്ത്രിക്ക് കത്തയച്ചു. അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധിവന്നതിന്...

Read more

പ്രധാനമന്ത്രി ഇന്ന് ബ്രസീലിൽ: ബ്രിക്‌സ് ഉച്ചക്കോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബ്രസീലിൽ എത്തും.ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ എത്തുന്നത്.റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് എന്നിവരെ...

Read more

മഹാരാഷ്ട്രയിൽ ഗവർണർക്കെതിരായ ശിവസേനയുടെ ഹർജി നാളെ പരിഗണിക്കും: രാത്രി എടുക്കാനാവില്ലെന്ന് കോടതി

മഹാരാഷ്ട്രയിൽ ഗവർണർക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ നൽകിയ ഹർജി ചൊവ്വാഴ്ച രാത്രി പരിഗണിക്കില്ല. ബുധനാഴ്ച അടിയന്തരസ്വഭാവത്തോടെ ഈ ഹർജി പരിഗണിക്കും. സർക്കാർ രൂപവത്കരിക്കാനുള്ള പിന്തുണ ഉറപ്പുവരുത്താൻ ഗവർണർ ഭഗത്...

Read more

ജെഎൻയു സമരം: ഫീസ് വർധനവിനെതിരെ പ്രതിഷേധിക്കാൻ എബിവിപിയും

ജെഎൻയുവിൽ സമരത്തിന് എബിവിപിയും.എബിവിപി സർവ്വകലാശാല യൂണിറ്റ് നാളെ യുജിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. അതേ സമയം ഫീസ് വർധനവിനെതിരെയാണ് സമരമെന്നും ഇടതുവിദ്യാർത്ഥി സംഘടനകൾ സമരത്തെ രാഷ്ട്രീയ വത്കരിച്ചെന്നും...

Read more

വിദേശധനം സ്വീകരിക്കാനുളള ചട്ടങ്ങൾ ലംഘിച്ചു: 1800 ഓളം സന്നദ്ധ സംഘടനകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ

വിദേശധനം സ്വീകരിക്കാനുള്ള ചട്ടങ്ങൾ ലംഘിച്ച സന്നദ്ധ സംഘടനകൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. 1800ഓളം സന്നദ്ധസംഘടനകൾക്കെതിരെയാണ് കേന്ദ്രസർക്കാരിന്റെ നടപടി. നവംബർ 12ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. വിവിധ...

Read more

മഹാരാഷ്ട്ര രാഷ്ട്രപതിഭരണത്തിലേക്ക്; ഗവര്‍ണറുടെ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ നല്‍കി. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ്...

Read more

‘രാമനവമിക്ക് ക്ഷേത്രനിര്‍മാണം, പണം വിശ്വാസികളില്‍ നിന്ന് സ്വരൂപിക്കും’; അയോധ്യയില്‍ വിപുലമായ പദ്ധതിയുമായി വിഎച്ച്പി

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനുള്ള പണം ഭക്തരിൽനിന്നു സമാഹരിക്കുമെന്ന് വിഎച്ച്പി.ഇന്ത്യയില്‍ നിന്നു മാത്രമല്ല ലോകത്താകമാനമുള്ള രാമഭക്തരില്‍നിന്നു പണം സ്വരൂപിക്കാനുള്ള വിപുലമായ പദ്ധതിയാണു...

Read more

‘നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ’ പരാമർശം’; ശശി തരൂരിന് അറസ്റ്റ് വാറന്‍റ്

അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്‍റ്. മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിലാണ് ശശി തരൂരിന് വാറന്‍റ് നല്‍കിയത്. നവംബര്‍ 27നകം കോടതിയില്‍...

Read more

ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റരുത് ; പിഴവ് വന്നാല്‍ 10,000 രൂപ പിഴ

പാൻ നമ്പറിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ തെറ്റിപ്പോയാല്‍ ഇനി പോക്കറ്റ് കീറും. ആധാര്‍ നമ്പര്‍ നല്‍കുന്നതില്‍ തെറ്റായി നമ്പര്‍ നല്‍കിയാല്‍ 10,000 പിഴ നല്‍കേണ്ടി വരും....

Read more

‘ധിക്കാരി’കളായ കന്യാസ്ത്രീകൾ’: ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശബ്ദമുയർത്തിയ 5 കന്യാസ്ത്രീകൾക്ക് നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അംഗീകാരം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശബ്ദമുയർത്തിയ അഞ്ച് കന്യാസ്ത്രീകൾക്ക് ലോകപ്രശസ്ത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ആദരം. സിസ്റ്റര്‍ അനുപമയടക്കം അഞ്ച് കന്യാസ്ത്രീകളുടെ...

Read more

നാളെ രണ്ട് നിര്‍ണ്ണായക വിധികള്‍ ;രാജ്യം വീണ്ടും സുപ്രീംകോടതിയിലേക്ക്‌

രണ്ടു സുപ്രധാനക്കേസുകളില്‍ സുപ്രീംകോടതി വിധി നാളെ.വിവരാവകാശവുമായി ബന്ധപ്പെട്ട കേസാണ് ഇതില്‍ പ്രധാനം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ...

Read more

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ; ശിവസേന സുപ്രീംകോടതിയിലേക്ക്

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്. ഈ...

Read more

മാവോയിസ്റ്റ് ബന്ധം; സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയെന്ന് ആവർത്തിച്ച് യെച്ചൂരി

പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയെന്ന് സീതാറാം യെച്ചൂരി. ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും യുഎപിഎയിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. അതേസമയം യുഎപിഎ...

Read more

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഒറ്റ ഏജന്‍സി: നിര്‍ണായക നീക്കവുമായി കേന്ദ്രം,സുരക്ഷ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ മുന്നോട്ട്

ഡല്‍ഹി: രാജ്യത്തെ സൈബര്‍ ഭീകരാക്രണമങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഒരൊറ്റ അതോറിറ്റിയോ ഏജന്‍സിയോ രൂപീകരിക്കാന്‍ ആലോചനയുമായി കേന്ദ്രസര്‍ക്കാര്‍.സൈബര്‍ ആക്രമണത്തിലും സൈബര്‍ ഭീകരപ്രവര്‍ത്തനങ്ങളിലും രാജ്യത്ത് ഭീഷണി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക...

Read more

കടയില്‍ സ്ഥിരം അതിഥിയായി പശു, വില്‍പ്പന വര്‍ധിച്ചെന്ന് കടയുടമ; ഫാന്‍ ചുവട്ടില്‍ മൂന്ന് മണിക്കൂര്‍ ചെലവഴിച്ച് മടക്കം; [വീഡിയോ]

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ വസ്ത്രകടയില്‍ സ്ഥിരം അതിഥിയായി ഒരു പശു.പശുവിന്റെ പതിവ് സന്ദര്‍ശനം വഴി വില്‍പ്പന ഉയര്‍ന്നതായി കടയുടമ പറയുന്നു. കഴിഞ്ഞ ആറുമാസമായി മുടങ്ങാതെ പശു കടയില്‍...

Read more

മുപ്പത് വര്‍ഷം മുമ്പ് അയോധ്യയില്‍ ക്ഷേത്രശിലാന്യാസം നടത്തിയത് ദളിത് യുവാവ്: മഹാപുരോഹിതരും ആത്മീയ നേതാക്കളും നിറഞ്ഞ ചടങ്ങ് ഓര്‍ത്തെടുത്ത് കാമേശ്വര്‍ ചൗപല്‍

'1989 നവംബര്‍ 9 ന് അയോധ്യയിലെ ആ രംഗം ഇപ്പോഴും എന്റെ മനസ്സില്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. 35ാം വയസ്സിലായിരുന്നു അത്. ഒരു വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി)...

Read more

‘ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നു’; അയോധ്യ രാമക്ഷേത്രം നിര്‍മ്മാണത്തിന് 5 ലക്ഷം രൂപ നല്‍കുമെന്ന് അസാമിലെ മുസ്ലീം സംഘടനയായ ‘ജനഗോസ്ത്യ സമന്വയ്‌

അയോധ്യ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി അസാമിലെ മുസ്ലീം സംഘടന. അസാമിലെ 21 സംഘടനകള്‍ പ്രതിനിധീകരിക്കുന്ന 'ജനഗോസ്ത്യ സമന്വയ്‌ പരിഷത്താണ്' ഈ വാഗ്ദാനവുമായി...

Read more

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ മാ’ വിജയകരം: 60 ഓളം യുവാക്കൾ ഈ വർഷം ഭീകരത ഉപേക്ഷിച്ചു

പാക്കിസ്ഥാൻ പിന്തുണയുളള തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്ത ജമ്മു കശ്മീരിലെ 60 ഓളം പ്രാദേശിക യുവാക്കളെ തിരിച്ചു കൊണ്ടുവന്ന് ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ മാ പദ്ധതിയിലൂടെ ആണ്...

Read more
Page 1 of 1223 1 2 1,223

Latest News