അമേരിക്കന്‍ ഭീമനായ സ്റ്റാര്‍ബക്‌സിന് എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഈ ബ്രാന്‍ഡിന് ഇന്ത്യയില്‍ അടിപതറിയെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. എന്താണ് ഇതിന് പിന്നിലെ സത്യാവസ്ഥ
2007ലാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് സ്റ്റാര്ബക്‌സ് തന്നെ ആദ്യചുവടുവെപ്പ് നടത്തുന്നത്. എന്നാല്‍ തുടക്കം അത്ര ഗംഭീരമാക്കാന്‍ ഈ ബ്രാന്‍ഡിനെക്കൊണ്ട് കഴിഞ്ഞില്ല. കാരണം ഇന്ത്യന്‍ വിപണിയുടെ വൈവിധ്യങ്ങളെയും രുചിഭേദങ്ങളെയും മനസ്സിലാക്കാന്‍ വേണ്ട ഒരു പ്രയത്‌നം ഈ കമ്പനി നടത്തിയില്ല എന്ന് തന്നെ പറയേണ്ടി വരും. ഇതവര്‍ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ വീണ്ടും 2012ല്‍ രണ്ടാമതൊരു ശ്രമം ഇവര്‍ നടത്തി അന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി ചേര്‍ന്ന് 50 50 സംയുക്ത സംരംഭമായിട്ടായിരുന്നു രണ്ടാം വരവ്
ഇതിലൂടെ എന്താണ് അവര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ഇന്ത്യാക്കാരെ പ്രീമിയം കോഫി എന്ന ആശയത്തിലേക്ക് ആകര്‍ഷിക്കുക. ഇത് ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു അവരുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തോളമാണ് ഉയര്‍ന്നത്.
എന്നാല്‍ 2024 ലേക്ക് എത്തിയതോടെ ചിത്രം ആകപ്പാടെ മാറിമറിയുന്നതാണ് വ്യവസായ ലോകം കണ്ടത്. 1218 കോടി വിറ്റുവരവുണ്ടായിരുന്ന ഈ കമ്പനി 82 കോടി വിറ്റുവരവിലേക്ക് കൂപ്പുകുത്തി. സത്യത്തില്‍ എന്താണ് ഇത്രയും ഭീകരമായ ഒരു താഴ്ച്ചയ്ക്ക് കാരണമായത്.
സ്റ്റാര്‍ബക്‌സിന് സംഭവിച്ചത്
ഇന്ത്യയിലേക്ക് സ്റ്റാര്‍ബക്‌സ് എത്തിയപ്പോള്‍ ഇത്തരം കോഫി സംസ്‌കാരം ഇന്ത്യയിലെ പലയിടത്തും പുതിയ ഒന്നായിരുന്നു കാപ്പിയും ചായയുമൊക്കെ ദക്ഷിണേന്ത്യയില്‍ സുലഭമാണെങ്കിലും ഇതിന്റെയൊക്കെ ഒരു വെറൈറ്റിയെ ഭാരതീയര്‍ കൈനീട്ടി സ്വീകരിച്ചു. പ്രത്യേകിച്ചും ചെറുപ്പക്കാര്‍.
എന്നാല്‍ പിന്നീട് കോവിഡ് കാലമെത്തി ഇവിടെയാണ് പണത്തിന്റെ മൂല്യം വ്യക്തമായത്. ഒരു കോഫിയ്ക്കായി ഇത്രയും പണം ചിലവിടുന്നതില്‍ അവര്‍ക്ക് വിമുഖത തോന്നിയെന്നത് സ്വാഭാവികം.
മാത്രമല്ല പലയിടങ്ങളിലും സ്റ്റാര്‍ബക്‌സ് സ്റ്റൈല്‍ കോഫികള്‍ വിലകുറഞ്ഞും ലഭിക്കാന്‍ തുടങ്ങി അപ്പോള്‍ സ്വഭാവികമായും ജനങ്ങള്‍ അവിടേക്ക് തിരിഞ്ഞു. എന്നാല്‍ ഇതിലെ ഒരു കൗതുകകരമായ വസ്തുത സ്റ്റാര്‍ബക്‌സ് പ്രതിസന്ധി നേരിടുന്നത് ഇന്ത്യയില്‍ മാത്രമല്ല എന്നതാണ് ജന്മനാടായ അമേരിക്കയിലും ചൈനയിലുമൊക്കെ ഇതേ അവസ്ഥയാണ് ഈ ബ്രാന്‍ഡിനുള്ളത്. നിലവില്‍ നഷ്ടം രൂക്ഷമായ സ്ഥിതിയ്ക്ക് സ്റ്റാര്‍ബക്‌സ് ഇന്ത്യ വിടുന്നതിനുള്ള സാഹചര്യമാണ് കാണുന്നത്. പകരം എന്തെങ്കിലും സ്ട്രാറ്റജി ഇവര്‍ ആവിഷ്‌കരിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Discussion about this post