കര്‍ണാടക നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. ഒരേ സമയം മൂന്ന് എംഎല്‍എമാര്‍ വീതമാണ് പ്രോടേം സ്പീക്കര്‍ കെജി ബൊപ്പയ്യയ്ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. നാല് മണിക്ക് മുന്‍പായി എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാകും. തുടര്‍ന്ന് യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിക്കും . തുടര്‍ന്ന് വോട്ടെടുപ്പ് നടക്കും.
നിയമസഭ സമ്മേളനം ചാനലുകള്‍ക്ക് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. നേരത്തെ തന്നെ സര്‍ക്കാര്‍ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 222 ജയിച്ച അംഗങ്ങളില്‍ 220 പേര് മാത്രമേ ഇപ്പോള്‍ സഭയില്‍ ഉള്ളു. കോണ്‍ഗ്രസ് എംഎല്‍മാരായ ആനന്ദ് സിംഗും, പ്രതാപ് ഗൗഡ പാട്ടീലും സഭയില്‍ എത്തിയിട്ടില്ല.ഇവര്‍ ബിജെപി നിര്‍ദ്ദേശ പ്രകാരം വിട്ടു നില്‍ക്കുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. എന്നാല്‍ ബംഗളൂരുവിലെ ആഡംബര ഹോട്ടലിലുള്ള ഇരുവരും വൈകാതെ സഭയിലെത്ത് വോട്ടു ചെയ്യുമെന്നും അഭ്യൂഹമുണ്ട്.
ഈ എംഎല്‍എമാര്‍ യെദ്യൂരപ്പക്ക് അനുകൂലമായി വോട്ടു ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇത് കോണ്‍ഗ്രസ് ക്യാമ്പിനെ നിരാശയിലാക്കിയിട്ടുണ്ട്. ചില ലിംഗായത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറും എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. 18 ലിംഗായത്ത് വിഭാഗത്തില്‍ പെടുന്ന എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ഉള്ളത്. ചില ജെഡിഎസ് അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post