Rain എന്ന് കമന്റ് ഇട്ടാല്‍ മഴ പെയ്യുന്നത് കാണാമെന്ന് ഫേസ്ബുകില്‍ ആരോ ഇറക്കിയ ട്രോളില്‍ വിശ്വസിച്ച് Rain എന്ന് ടൈപ്പ് ചെയ്ത് തോറ്റ് പിന്തിരിഞ്ഞവര് ഏറെയാണ്. ഇത് മുതലെടുത്ത് പല പേജുകളും ലൈക്കുകള്‍ വാരിക്കൂട്ടുകയും ചെയ്തു. ന്യൂ ഇയറില്‍ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ വെടിക്കെട്ട് നടത്തിയിരുന്നു. ഇതുപോലെ എന്തെങ്കിലും ആകുമെന്ന് കരുതിയാണ് പതിനായിരങ്ങള്‍ കമന്റും ലൈക്കും ഇട്ടത്.
നവമാധ്യമങ്ങളില്‍ ഇത്തരം കമന്റുകളില്‍ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. ഇമെയില്‍ മാത്രമുള്ള കാലത്തുതന്നെ പ്രചരിച്ച ഫ്രൂട്ടിയില്‍ എയ്ഡ്സ് രോഗിയുടെ രക്തം കലര്‍ന്നെന്ന പെരുംനുണയ്ക്ക് ഇപ്പോഴും നവമാധ്യമങ്ങളില്‍ നല്ല പ്രാധാന്യമാണ്. അമലപോളിലെ ചെറുപ്പകാലത്തെ ചിത്രം ഈ കുട്ടിയെ കണ്ടെത്താന്‍ സഹായിക്കൂ എന്നു അപേക്ഷിച്ച് ഷെയര്‍ ചെയ്യുന്നവരും ധാരാളം. നവമാധ്യമങ്ങളിലെ ചില തമാശകള്‍ തമാശകളെന്ന രീതിയില്‍ ആസ്വദിക്കാതെ ഗൗരവമാക്കിയെടുക്കുന്നവരുണ്ടെന്നതാണ് ഏറ്റവും അപകടകരം. ഒരാളുടെ ചിത്രത്തില്‍ എഡിറ്റ് ചെയ്ത് ഇയാളെ സൂക്ഷിക്കുക അപകടകാരിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ചാല്‍ അയാളുടെ ജീവിതം കട്ടപുക. ഇതിന്റെ പല ഉദാഹരണങ്ങളും നേരത്തെ കണ്ടിട്ടുണ്ട്. ജിഷാവധക്കേസിലെ പൊലീസിന്റെ രേഖാചിത്രത്തിലെ സാമ്യം കൊണ്ട് പെട്ട യുവാവും സിസിടിവിയെപ്പറ്റിയുമുള്ള ഷോര്‍ട്ഫിലിമില്‍ അഭിനയിച്ചയാളെ കള്ളനെന്നു പറഞ്ഞ് ഷെയര്‍ ചെയ്യുന്നതും പതിവ് കാഴ്ചയാണ്. എടുത്തുചാടുന്നതിനു മുന്‍പ് രണ്ടുവട്ടം ചിന്തിക്കുകയെന്ന പഴമൊഴി തിരുത്തി ഷെയര്‍ ചെയ്യുന്നതിനു മുന്‍പ് കാര്യങ്ങള്‍ മനസിലാക്കുകയെന്ന് തിരുത്തേണ്ട സമയമായിരിക്കുന്നു.
Discussion about this post