അമിത് ഷായുടെ വസതിയില്‍ ഉന്നതതല സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നു. അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ സുപ്രിം കോടതി വിധി പറയുന്ന പശ്ചാത്തലത്തിലാണ് യോഗം.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ആഭ്യന്തര വകുപ്പിലെ വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍, ഉന്നത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
സമാധാനം ഉറപ്പുവരുത്താന്‍ സാധ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. യുപിയിലും പ്രത്യേകിച്ച് അയോധ്യയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയോധ്യയില്‍ അയ്യായിരത്തോളം സുരക്ഷ ഭടന്മാരെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post