ശ്രീനഗര്‍: കൊടു മഞ്ഞില്‍ തണുപ്പിനെ വകവെക്കാതെ ക്രിസ്മസ് ആഘോഷിക്കുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ജിംഗിള്‍ ബെല്‍സ് ഗാനത്തിനൊപ്പം സൈനികര്‍ ചുവടുവെയ്ക്കുന്നത് വീഡിയൊവില്‍ കാണാം.
#WATCH Jawans celebrate Christmas on the Line of Control in Kashmir. (Source – Indian Army) pic.twitter.com/3Msg6s82iO
— ANI (@ANI) December 25, 2019
സൈനികര്‍ ജിംഗിള്‍ ബെല്‍സ് ഗാനം ആലപിക്കുന്നതും ഇതിനൊടൊപ്പം ചുവടുവെയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. സാന്താക്ലോസ് അടക്കം ക്രിസ്മസ് ആഘോഷത്തിനുളള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കിടിട്ടുണ്ട്. വീഡിയൊ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സൈനികര്‍ക്കൊപ്പം ചുവടുവെക്കാം എന്നാണ് ചിലരുടെ കമന്റ്.
Discussion about this post