Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

‘തിരിച്ചു പിടിക്കും ഈ ഭൂമി, ഇനി ആവർത്തിക്കാൻ അനുവദിക്കില്ല ഈ ക്രൂരത‘; സ്വകാര്യ വ്യക്തിക്ക് വേണ്ടി സർക്കാർ കുടിയൊഴിപ്പിച്ച പട്ടികജാതി കുടുംബങ്ങളുടെ കണ്ണീരൊപ്പി ശോഭ സുരേന്ദ്രൻ

by Brave India Desk
Mar 31, 2021, 08:34 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഉത്തരവ് മറികടന്ന് സ്വകാര്യ വ്യക്തിക്ക് വേണ്ടി സർക്കാർ കുടിയൊഴിപ്പിച്ച പട്ടികജാതി കുടുംബങ്ങൾക്ക് ആശ്വാസമായി കഴക്കൂട്ടം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആറ്റിപ്രയിലെത്തിയ ശോഭാ സുരേന്ദ്രനോടാണ് സർക്കാരിന്റെ ക്രൂരതയ്ക്ക് ഇരയായ അമ്മമാർ സങ്കടത്തിന്റെ കെട്ടഴിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മറികടന്ന് കഴിഞ്ഞ ഓഗസ്റ്റ് 29ന് പുലര്‍ച്ചെ യായിരുന്നു ആറ്റിപ്രയിൽ സർക്കാർ നടപടി. വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി  ഉടുതുണി മാറാന്‍ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച്‌ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

കർഷക തൊഴിലാളികളും നിർമ്മാണ തൊഴിലാളികളുമടങ്ങുന്ന വലിയ ഒരു സമൂഹത്തിന്റെ മുഴുവൻ സമ്പാദ്യങ്ങളും നശിപ്പിച്ചു. വീടുകള്‍ ജെസിബി ഉപയോഗിച്ച്‌ ഇടിച്ചുനിരത്തി. ദാഹജലംപോലും നല്‍കാതെ ഒറ്റ മുറിയില്‍ അസിസ്റ്റന്റ് കമ്മീഷണറോഫീസില്‍ 12 മണിക്കൂർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ബന്ദികളാക്കി. ഹിന്ദു ഐക്യവേദി ഇടപെട്ട ശേഷമാണ് പോലീസ് അവരെ മോചിപ്പിച്ചത്.

എല്ലു മുറിയെ പണിയെടുത്ത് കെട്ടിപ്പൊക്കിയ കൂരകൾ നിലനിന്ന സ്ഥലത്ത് ഇന്നും ഈ പാവങ്ങൾക്ക് പ്രവേശന വിലക്കാണ്. രേഖകളിൽ ഇന്നും  ദേവസ്വം വക സ്ഥലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയിൽ സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണ് അന്ന് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചത്.  വില്ലേജ് ഓഫീസറെ സ്വാധീനിച്ച്‌ തന്റെ ഭൂമിയാണെന്ന് കൃത്രിമരേഖ ഉണ്ടാക്കി കോടതിയില്‍ നല്‍കി അനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നു സ്വകാര്യ വ്യക്തി. ഇതിൽ സംശയം നിലനിൽക്കുന്നതിനാൽ കുടിഒഴിപ്പിക്കരുത് എന്ന് മുന്‍സിഫ് കോടതിയും ഉത്തരവിട്ടിരുന്നു. ഇത് പോലീസിനെ ബോദ്ധ്യപ്പെടുത്തിയിട്ടും നടപടിയുമായി അവർ മുന്നോട്ട് പോകുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെയായിരുന്നു പൊലീസ് പാവങ്ങളുടെ കൃഷിയും കുടിലുകളും സ്വപ്നങ്ങളും ചവിട്ടി അരച്ചത്.

സംഭവത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ഒരുമാസത്തോളം ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹാരസത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരങ്ങൾ നടത്തിയിരുന്നു. ആ ഓർമ്മയിൽ തന്റെ മുന്നിൽ വന്ന് തേങ്ങിയ അമ്മമാരോടുള്ള ശോഭ സുരേന്ദ്രന്റെ മറുപടി ഇപ്രകാരമായിരുന്നു; “’തിരിച്ചുപിടിക്കും ആ ഭൂമി… ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല ഒരിടത്തും ഈ ക്രൂരത.’

ഇവര്‍ക്കുവേണ്ടി മാത്രമല്ല കിടപ്പാടം നഷ്ടപ്പെട്ട കേറിത്താമസിക്കാന്‍ കൊച്ചു കൂര പോലും സ്വന്തമായി ഇല്ലാത്ത എല്ലാവർക്കും വേണ്ടിയായിരിക്കും തന്റെ മുഴുവന്‍ പരിശ്രമവുമെന്നും ശോഭാ സുരേന്ദ്രൻ കോളനിവാസികൾക്ക് ഉറപ്പ് നൽകി.

Tags: BJPsobha surendranldf governmentland disputeKerala Elections 2021Atipra Colony
Share90
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies