Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International

മൂന്നു കണ്ണുള്ള ബ്രിട്ടീഷ് കാളക്കുട്ടിയ്ക്ക് ഇനി ആശ്രമജീവിതം: കശാപ്പുശാലയിൽ നിന്ന് വിലയ്ക്ക് വാങ്ങി ഹിന്ദു സംഘടനകൾ: മഹാദേവൻ ഇനി രുഗ്മിണിയുടേയും രാധയുടേയും ദത്തുപുത്രൻ

by Brave India Desk
Jul 8, 2021, 08:30 am IST
in International, Culture
Share on Facebook
Tweet
WhatsApp
Telegram

ബ്രിട്ടനിലെ വേൽ‌സിൽ ബ്രിന്മോർ പട്ടണത്തിൽ ഇറച്ചിക്കുവേണ്ടി കന്നുകാലികളെ വളർത്തുന്ന ജേക് ജോൺസ് എന്ന കർഷകന്റെ ഫാമിലാണ് അവന്റെ ജനനം. യാദൃശ്ചികമായാണ് ഈ തോട്ടത്തിലെത്തിയ മലൻ ഹ്യൂസ് എന്ന വെറ്റിനറി ഡോക്ടർ ഈ കാളക്കുട്ടിയ്ക്ക് മൂന്നു കണ്ണുകളുണ്ട് എന്ന് കണ്ടത്. ഇത്തരത്തിൽ ഒരു കന്നുകാലി ഉണ്ടാവുന്നത് വളരെ അപൂർവമാണ്. അടുത്തിടെയൊന്നും ബ്രിട്ടനിൽ ഇത്തരത്തിലൊരു കാളക്കുട്ടിയെപ്പറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡോക്ടർ മലൻ ഹ്യൂസ് ഈ വിവരം പത്രക്കാരെയറിയിച്ചു.

മറ്റു കണ്ണുകളെപ്പോലെതന്നെ കൺപോളയും പീലിയും കണ്ണുനീരും എല്ലാം ഈ കാളക്കുട്ടന്റെ മൂന്നം കണ്ണിലുമുണ്ട്. നെറ്റിയുടെ ഒത്ത നടുക്കായിത്തന്നെയാണ് ഈ കണ്ണുള്ളത്. ഇതിലൂടെ കാണാനാകുമോ എന്ന് വിദഗ്ധർ പരിശോധിച്ചു വരുന്നതേയുള്ളൂ.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ഈ കാളക്കുട്ടിയെപ്പറ്റിയുള്ള വാർത്ത മിക്ക ബ്രിട്ടീഷ് പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പത്രവാർത്തയായതൊന്നും കർഷകനായ ജേക് ജോൺസിനു കാര്യമല്ലായിരുന്നു. അദ്ദേഹമവനെ കശാപ്പുശാലയിലേക്കയയ്ക്കാൻ തന്നെ തീരുമാനിച്ചു. മൂന്നു കണ്ണുള്ള കാളക്കുട്ടനെ കശാപ്പു ചെയ്യാൻ പോകുന്നത് വലിയ വാർത്തയായിത്തന്നെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. വലിയ എതിർപ്പാണ് ബ്രിട്ടീഷ് സമൂഹം ഉയർത്തിയത്. ഈ കാളക്കുട്ടിയെ കശാപ്പുശാലയിലേക്ക് അയയ്ക്കുന്നത് വലിയ സങ്കടമാണെന്ന് അനേകം ബ്രിട്ടീഷുകാർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും മറ്റും അറിയിച്ചു.

അതോടെ ഈ കാളക്കുട്ടിയെ വാങ്ങാനും കശാപ്പിൽ നിന്ന് രക്ഷപെടുത്താനും സന്നദ്ധതയറിയിച്ച് ബ്രിട്ടനിലെ ഹിന്ദു സംഘടനകൾ മുന്നോട്ടുവന്നു. ലെസ്റ്റർ എന്ന പട്ടണത്തിൽ പ്രവർത്തിക്കുന്ന ‘ഗോശാല‘ എന്ന മൃഗസംരക്ഷണ കേന്ദ്രമാണ് മുന്നിൽ നിന്നത്. ഏതാണ്ട് അഞ്ചുലക്ഷം രൂപ നൽകി (5000പൌണ്ട്) അവർ ആ കാളക്കുട്ടിയെ കശാപ്പുകാരിൽ നിന്ന് വിലയ്ക്ക് വാങ്ങി. മഹാദേവ് എന്ന് പേരുമിട്ടു.

“കൊച്ചുമഹാദേവൻ ഇപ്പൊ വലിയ സന്തോഷത്തിലാണ്. ഗോശാലയിലെ രാധ രുഗ്മിണി എന്നീ പശുക്കളോട് അവൻ വളരെയടുത്തുകഴിഞ്ഞു. ഇപ്പൊ അവിടെയെല്ലാം തുള്ളിച്ചാടി നടക്കുകയാണ്”. ഗോശാല നടത്തുന്ന മയൂരി ഷാ പറയുന്നു.  സന്തോഷത്തോടെ ഓടി നടക്കുന്ന മഹാദേവന്റെ വീഡിയോയും ചിത്രങ്ങളും ഗോശാലയുടെ  ഫെയിസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുമുണ്ട്.നമുക്ക് ചുറ്റുമുള്ള ജീവികളെ കൂടി നമ്മെപ്പോലെ സ്നേഹിക്കുന്നതിലൂടെ നമ്മുടെ സ്നേഹവലയം വലുതാക്കാനാകുമെന്നും അതോടെ മനുഷ്യർ അഹംഭാവത്തിൽ നിന്ന് മോചിതരാകുമെന്നുമാണ് ഗോശാല എന്ന മൃഗസംരക്ഷണകേന്ദ്രത്തിന്റെ അടിസ്ഥാന തത്വം. സകല ചരാചരങ്ങളും ഒരൊറ്റ ചൈതന്യത്തിന്റെ ഭാഗമാണെന്ന ഹൈന്ദവധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ഗോശാല പ്രവർത്തിക്കുന്നത്. ബ്രിട്ടന്റെ പല ഭാഗത്തു നിന്നും ഗോപൂജയ്ക്കായി ഹിന്ദുക്കൾ ഇവിടെയെത്താറുണ്ട്. കശാപ്പിൽ നിന്ന് രക്ഷിക്കപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രം സന്ദർശിക്കാനായി വിശ്വാസികളല്ലാത്തവരും എത്തുന്നുണ്ട്. ഇപ്പോൾ മഹാദേവനെ സന്ദർശിക്കാനും അവനെ ഓമനിക്കാനും മാത്രമായി അനേകം പേരാണ് ഗോശാലയിലെത്തുന്നത്.

“മൂന്ന് കണ്ണുകളുള്ളതുകൊണ്ടാണ് മഹാദേവനെന്ന് നാമകരണം ചെയ്തത്. മറ്റുള്ളവയെപ്പോലെ ഇവനും കശാപ്പുശാലയിൽ അവസാനിക്കരുതെന്ന് ആഗ്രഹം തോന്നി”. മഹാദേവനെ വാങ്ങാൻ ഗോശാലയ്ക്ക് സാമ്പത്തികസഹായം നൽകിയ ജയിൻ അനിമൽ സൊസൈറ്റിയുടെ മേധാവി നിതിൻ മേത്ത പറയുന്നു. മൃഗങ്ങളെയുൾപ്പെടെ സകലചരാചരങ്ങളേയും ഒന്നായി കാണാനും സംരക്ഷിക്കാനും അവയോടുള്ള സ്നേഹത്തിലൂടെ വിശ്വശാന്തി വളർത്തുവാനുമുള്ള ഹൈന്ദവധർമ്മതത്വത്തിന്റെ വ്യാപ്തിയെപ്പറ്റി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ വളരെ പുകഴ്ത്തിയാണ് റിപ്പോർട്ടുകൾ നൽകുന്നത്.

Tags: gomathaUnited KingdomGoshalla
Share122
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies