കാബൂൾ: 2021 ഓഗസ്റ്റ് 17 മുതൽ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റായി പ്രസിഡന്റ് അധികാരങ്ങളും ചുമതലകളും ഏറ്റെടുത്ത മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റിന്റെ സഹോദരനായ രോഹുള്ള സാലിഹ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സെപ്റ്റംബർ 9 ന് പഞ്ച്ഷീർ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാൻ സാലിഹിനെ തിരിച്ചറിയുകയും ക്രൂരമായി മർദിച്ച് വധിക്കുകയുമായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ച്ഷിരി നേതാവ് അഹ്മദ് ഷാ മസൂദും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹും അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നും അവരുടെ പ്രതിരോധ സേന ഇപ്പോഴും താലിബാനെതിരെ പോരാടുകയാണെന്നും പുറത്താക്കപ്പെട്ട അഫ്ഗാൻ സർക്കാരിന്റെ താജിക്കിസ്ഥാനിലെ അംബാസഡർ ബുധനാഴ്ച പറഞ്ഞു,.
പുറത്താക്കപ്പെട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സർക്കാരിനു കീഴിൽ ദുഷാൻബെയിലെ ദൂതനായ സാഹിർ അഗ്ബർ, സാലിഹുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സുരക്ഷാ കാരണങ്ങളാൽ പ്രതിരോധ നേതാക്കൾ പൊതുവായ ആശയവിനിമയത്തിന് പുറത്താണെന്നും താജിക്കിസ്ഥാൻ തലസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.












