Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

‘ഇത്രയും നാൾ ജീവിച്ചിരിക്കുമെന്നൊന്നും കരുതിയതേയില്ല’; വയസ്സ് 105, ഇംഗ്ളണ്ടിലെ ഡെയ്സി മുത്തശ്ശിയുടെ ആരോഗ്യരഹസ്യം യോഗ

കസേരയിലിരുന്നും യോഗ ചെയ്യും: യോഗയ്ക്ക് പ്രായം ഒരു തടസ്സമേയല്ല

by Brave India Desk
Dec 8, 2024, 10:29 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ലണ്ടനടുത്ത സ്ട്രാറ്റ്‌ഫോഡിലെ ഡെയ്സി ടെയ്ലർ എന്ന ഈ മുത്തശ്ശിയുടെ പ്രായം 105. ഇപ്പോഴും സജീവമായി ചിരിച്ചുല്ലസിച്ച് ജീവിക്കുന്ന ഈ മുത്തശ്ശിയോട് ആരോഗ്യരഹസ്യം എന്തെന്ന് ചോദിച്ചാൽ അവർ ഒരു സംശയവുമില്ലാതെ പറയും യോഗ ആണെന്ന്.

‘ഞാൻ തറയിൽ കിടന്നാണ് യോഗ ചെയ്യുന്നത്. പക്ഷേ ആ സമയത്ത് എന്നെ സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അത് നടക്കൂ. യോഗ ചെയ്ത് കഴിഞ്ഞ് എഴുനേൽക്കാൻ ആരുടെയെങ്കിലും ചെറിയ സഹായം ഇന്ന് ആവശ്യമാണ്. ആരും സഹായിക്കാൻ ഇല്ലെങ്കിൽ. കസേരയിൽ ഇരുന്നും യോഗാഭ്യാസം ചെയ്യും‘.  ഡെയ്സി ടെയ്ലർ പറയുന്നു.

Stories you may like

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

മൂന്ന് കൊല്ലമേ ആയുള്ളൂ ഡെയ്സി ടെയ്ലർ യോഗ പരിശീലിക്കാൻ തുടങ്ങിയതെന്നതാണ് ഏറ്റവും ആശ്ചര്യകരം. തൻ്റെ 102ആം വയസ്സിലാണ് അവർ യോഗാഭ്യാസം തുടങ്ങിയത്. “എൻ്റെ ആരോഗ്യമെല്ലാം ക്ഷയിച്ചിരുന്ന അവസ്ഥയിലാണ് യോഗാഭ്യാസം തുടങ്ങിയത്. യോഗ ചെയ്ത് തുടങ്ങിയതോടെ അനേകം വർഷം പ്രായം കുറഞ്ഞത് പോലെയായി. എപ്പോഴും എവിടെയിരുന്നു ഒരു ഉപകരണവും ഇല്ലാതെ യോഗാഭ്യാസം ചെയ്യാനാകും ബുദ്ധിശക്തിയിലും ഓർമ്മ ശേഷിയിലും വലിയ മെച്ചമാണ് അതിനു ശേഷം ഉണ്ടായത്“ മുത്തശ്ശി പറയുന്നു. യോഗ ചെയ്ത് തുടങ്ങിയതിനു ശേഷം ചിത്ര രചനയും വിവിധ കരകൗശല രീതികളും പഠിക്കാൻ വേഗം സാധിക്കുന്നു എന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്. അർദ്ധചന്ദ്രാസനമാണ് ഏറ്റവും പ്രിയപ്പെട്ട ആസനം

ഫലിത പ്രിയയും എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നവരും ആണ് മുത്തശ്ശിയെന്നാണ് ബന്ധുക്കളും കൂട്ടുകാരുമെല്ലാം പറയുന്നത്..

ഡെയ്സി മുത്തശ്ശിയുടെ 105 ആം പിറന്നാൾ വലിയ ആഘോഷമായാണ് ബന്ധുമിത്രാദികൾ കൊണ്ടാടിയത്. ‘ഇത്രയും നാൾ ജീവിച്ചിരിക്കുമെന്നൊന്നും  കരുതിയതേയില്ല., രാവിലെ എഴുനേൽക്കുമ്പോൾ ആ ദിവസം എത്രത്തോളം വിനോദത്തിൽ ഏർപ്പെടാനാകും എന്നാണ്  ആലോചിക്കുന്നത്“ മുത്തശ്ശി പറയുന്നു.

1919ലാണ് ഡെയ്സി ടെയ്ലർ ജനിച്ചത്. ഫാക്ടറികളിൽ മെഷീനിസ്റ്റായും കഫേ മാനേജരായും  പല ജോലികൾ ചെയ്തിട്ടുണ്ട്. പത്തൊമ്പതാം വയസ്സിൽ വിവാഹിതയായ ഈ മുതുമുത്തശ്ശിക്ക് മൂന്ന് മക്കളും പത്ത് ചെറുമക്കളും 25 പേരക്കുട്ടികളുടെ മക്കളും ഉണ്ട്. ഭർത്താവ് റേ ടെയ്ലർ കൊല്ലങ്ങൾക്ക് മുന്നേ അന്തരിച്ചു. അതിനു ശേഷം എസക്സിലെ ഒരു പരിചരണ വസതിയിലാണ് ഡെയ്സി അമ്മൂമ്മ ജീവിക്കുന്നത്.

“എൻ്റെ കുടുംബത്തിലുള്ളവരോടും കൂട്ടുകാരോടും എല്ലാം യോഗ ചെയ്യാൻ ഞാനിപ്പോൾ നിർബന്ധിക്കാറുണ്ട്. ഏത് പ്രായത്തിലും നിങ്ങൾക്ക് യോഗ ചെയ്ത് തുടങ്ങാം. എപ്പോൾ ചെയ്ത് തുടങ്ങിയാലും നിങ്ങൾക്ക് അതിൻ്റെ ഗുണഫലങ്ങൾ ലഭിക്കും. വെറുതേ ഇരിക്കുമ്പോഴും എന്തെങ്കിലും ഒക്കെ ചെയ്യുക. ചുമ്മാ തോൾ കറക്കുകയോ കൈകാലുകൾ നിവർത്തുകയോ ചെയ്യുക. അനങ്ങാതെ ഇരിക്കരുത്“. ഡെയ്സി മുത്തശ്ശി ഉപദേശിക്കുന്നു.

വ്യായാമമോ യോഗയോ ചെയ്ത് തുടങ്ങാൻ പ്രായം ഒരു തടസ്സമല്ല എന്നാണ് ഡെയ്സി മുത്തിശ്ശിയുടെ ചികിത്സകർ  പറയുന്നത്. ഏത് പ്രായത്തിൽ ചെയ്ത് തുടങ്ങിയാലും നമുക്ക്  പുരോഗതിയുണ്ടാക്കാനാകും എന്നും വയോജന പരിചരണത്തിൽ ലഘു യോഗാഭ്യാസങ്ങൾ കൂട്ടിച്ചേർക്കുന്നത് ജീവിത ഗുണനിലവാരത്തിൽ വലിയ മെച്ചമാണ് ഉണ്ടാക്കുക എന്നും അവർ പറയുന്നു.

Tags: WellnessJourneySeniorWellbeingyogaYogaForSeniorsInspiringSeniorsHealthyAgingYogaBenefitsActiveLifestyleLifelongLearning
Share3
Tweet
Send
Share

Latest stories from this section

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies