Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

പാരമ്പര്യമറ്റ ‘ശപ്ര’കൾക്ക് എല്ലാ ശവവും ശവം തന്നെ; കുംഭമേള അപകടം ആഘോഷിക്കുന്ന മാദ്ധ്യമങ്ങൾക്ക് ചുട്ടമറുപടി

ആര്യാ ലാൽ എഴുതുന്നു

by Brave India Desk
Jan 30, 2025, 12:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരണപ്പെട്ട സംഭവം ആഘോഷിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ വിമർശനം ശക്തം.  സോഷ്യൽ മീഡിയയിലൂടെയാണ് അപകടത്തെ ആഘോഷിക്കുന്ന ചാനലുകൾക്കെതിരെ ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. ആര്യാ ലാൽ എഴുതിയ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് പലരും തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നത്. മറ്റൊരു മരണവും റിപ്പോർട്ട് ചെയ്യുമ്പോലെയല്ല മാപ്രകളുടെ കുംഭമേളയിലെ മരണ വിവരണം. അതിന് ഒരു തത്സമയത്തിൻ്റെ കളിയാവേശമുണ്ട്. ഈ വിവരണങ്ങളിൽ പതിഞ്ഞ താളങ്ങളില്ല. ശോകശ്ചവി കലർന്ന ശബ്ദ നിയന്ത്രണങ്ങളില്ല. വിമർശനങ്ങളോടെ, പരപുച്ഛത്തിൻ്റെ ആവേശക്കൊടുമുടി കയറിയിട്ട് മരണം മുപ്പതായിച്ചുരുങ്ങിയതിൻ്റെ, ഇനിയും സ്നാനം മുടങ്ങാത്തതിൻ്റെ നിരാശയിൽക്കൂടി അറുപത് പേരുടെ പരിക്കിൻ്റെ ‘പ്രതീക്ഷ’യിൽ അത് അവസാനിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കുറിപ്പിൻ്റെ പൂർണരൂപം

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

“വിരുന്നു ഭവനങ്ങളിൽ പോയില്ലെങ്കിലും വിലാപ ഭവനങ്ങളിൽ പോകണം” എന്നൊരു ബൈബിൾ വാക്യമുണ്ട്. കുംഭമേളയിലേക്ക് മലയാള മാധ്യമങ്ങളും പോയിരിക്കുന്നു! അവരും കാത്തിരിക്കുകയായിരുന്നു. നേരത്തെ തീ പടർന്നപ്പോൾ ഒന്നുണർന്നതാണ്. അന്നത് പെട്ടന്നണഞ്ഞ് അവരുടെ പ്രത്യാശയെ കെടുത്തിക്കളഞ്ഞു. ഇപ്പോൾ കാത്തിരിപ്പിന് താല്കാലികാശ്വാസം കിട്ടിയിരിക്കുന്നു. മറ്റെല്ലാം മറച്ചുവച്ച് മരണമാഘോഷിക്കാൻ എന്തൊരുത്സാഹമാണ്. സത്യത്തിൽ അഘോരികളല്ല ശവം ഭക്ഷിക്കുന്നത്.

മറ്റൊരു മരണവും റിപ്പോർട്ട് ചെയ്യുമ്പോലെയല്ല മാപ്രകളുടെ കുംഭമേളയിലെ മരണ വിവരണം. അതിന് ഒരു തത്സമയത്തിൻ്റെ കളിയാവേശമുണ്ട്. ഈ വിവരണങ്ങളിൽ പതിഞ്ഞ താളങ്ങളില്ല. ശോകശ്ചവി കലർന്ന ശബ്ദ നിയന്ത്രണങ്ങളില്ല. വിമർശനങ്ങളോടെ, പരപുച്ഛത്തിൻ്റെ ആവേശക്കൊടുമുടി കയറിയിട്ട് മരണം മുപ്പതായിച്ചുരുങ്ങിയതിൻ്റെ, ഇനിയും സ്നാനം മുടങ്ങാത്തതിൻ്റെ നിരാശയിൽക്കൂടി അറുപത് പേരുടെ പരിക്കിൻ്റെ ‘പ്രതീക്ഷ’യിൽ അത് അവസാനിക്കുന്നു.
“ലോകോത്തര ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നുവെന്ന യു.പി സർക്കാരിൻ്റെ വാദത്തിൻ്റെ മുഖത്തേറ്റ ശക്തമായ പ്രഹരമാണിത്” എന്നാണ് മാപ്രകൾ പറയുന്നത്. മക്കയിലെ മുൻ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ആരെങ്കിലും അതു “സൗദിയുടെ മുഖത്തേറ്റ ശക്തമായ പ്രഹരമാണ്” എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടാവുമോ? ഉണ്ടാവില്ല. അങ്ങനെ ഉണ്ടാവാൻ പാടില്ല. മാപ്രകൾ ആ മര്യാദ കുംഭമേളയോട് കാണിക്കുകയില്ല. കാണിക്കരുത്! ഈ രാജ്യത്തിൻ്റെ അതി തീവ്ര വർഗീയവൽക്കരണത്തിന് സ്തുതിയും സ്തോത്രവും മാപ്രകൾക്കുള്ളതാണ്. എന്തൊരു നീചത്വമാണ്. മാപ്രകൾ വെറും മാപ്രകൾ മാത്രമല്ല ”ശപ്ര”കൾ കൂടിയാണ്… ശവത്തെ പ്രാപിക്കുന്നവർ.

ഉത്തരപ്രദേശിൻ്റെ ഇപ്പോഴത്തെ ഭരണകൂടത്തിന് കുമാരനാശാൻ്റെ ‘നളിനി’യുമായി ചെറുതല്ലാത്ത ഒരു സാമ്യമുണ്ട്. അതിലാണ് ‘നല്ല ഹൈമവതഭൂവിൽ ഏറെയായ്ക്കൊല്ലമങ്ങരൊരു വിഭാത വേളയിൽ,ഉത്ഭുല്ല ബാലരവി പോലെ കാന്തിമാനായ ഉല്ലാസവാനായ ഒരു യുവയോഗി’യെ നായകനായി അവതരിപ്പിക്കുന്നത്. ഹൈമവതഭൂവിൽ ആ വിഭാതവേള ഇപ്പോഴാണെത്തിയത്. ഇപ്പോഴാണ് ആ ‘യുവ യോഗി’ അവിടെയുള്ളത്. ഓതി നീണ്ട മുടിയും നഖങ്ങളുമൊന്നുമില്ലെങ്കിലും അയാളും ബാലരവി തന്നെ;യോഗി ആദിത്യനാഥ്. ആ തീരുമാനങ്ങളുടെ കണിശതയും വേഗതയുമാണ് മഹാകുംഭമേളയെ കേടറ്റതാക്കുന്നത്. നാല്പതുകോടിയുടെ തിരക്കിനിടയിൽ മുപ്പതു മരണങ്ങൾ ദുഃഖകരമാണെങ്കിലും സംഘാടന മികവിനെ ഇകഴ്ത്താൻ അതു മതിയാവില്ല. സ്നാനം മുടങ്ങിയില്ല.പക്ഷെ ശവം കൊതിച്ചിരിക്കുന്ന കഴുകൻമാർക്ക് പ്രാർത്ഥിക്കാൻ കാരണങ്ങളുണ്ട്. ഒരു ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഗൂഢാലോചനയോ അട്ടിമറിയോ കണ്ടുപിടിക്കപ്പെട്ടാൽ നിയമത്തിൻ്റെ വണ്ടി ഇഴഞ്ഞെത്തും മുന്നെ നീതിയുടെ തോക്കു ഗർജിക്കുന്നതാണ് യു.പിയിലെ യുവയോഗിയുടെ പതിവ്. ആ ഒച്ചയ്ക്ക് രാജ്യം കാത്തിരിക്കുന്നു.

NB: ഗംഗയിൽ മുങ്ങുന്ന ആ നാല്പതു കോടിയും മടക്കമാഗ്രഹിക്കാതെ മരണമിശ്ചിക്കുന്നവരാണ്. അവിടെ മരിച്ചാൽ പുണ്യം എന്നു കരുതുന്നവർ. ആ മുപ്പതും അങ്ങനെ തന്നെ! ഹരൻ എന്നാണവരുടെ ദൈവത്തിൻ്റെ പേര്. ജന്മശിഷ്ടങ്ങളിലാത്ത സംഹാരകൻ കൂടിയാണ് ആ ശിവൻ. മൃതിഭയമറ്റ മൃത്യുഞ്ജയമാണവിടെ മന്ത്രം.ഗംഗ സ്നാനഘട്ടം മാത്രമല്ല ശ്മശാന ഘട്ടം കൂടിയാണ്. പാരമ്പര്യമറ്റ ‘ശപ്ര’കൾക്ക് എല്ലാ ശവവും ശവം തന്നെ. കൊല്ലൻ്റെ ആലയിലാണവർ ഉടുക്കിൻ്റെ ശബ്ദം പരീക്ഷിക്കുന്നത്. ശവങ്ങൾ !

Tags: Arya lalkumbh melaKumbha mela
Share2
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies