തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മനുഷ്യബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. തമ്പാനൂരിലെ ഹോട്ടല്‍ ഫോര്‍ട്ട് മാനറിലാണ് ഈമെയില്‍ സന്ദേശമെത്തിയത്. ഉച്ചക്ക് രണ്ടേകാലിന് മുമ്പ് സ്ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
ബോംബ് സ്ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും ഇവിടെ സംശകരമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളിലും ഇത്തരത്തില്‍ ഇ-മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ഈ മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡിസിപി ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.










