Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ പ്രസംഗം

by Brave India Desk
Jun 23, 2026, 03:31 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സിനിമയെ വെല്ലുന്ന മാസ്സ് ശൈലിയിൽ നിയമസഭയിൽ കുട്ടിക്കഥ അവതരിപ്പിച്ചാണ് വിജയ് ഡി.എം.കെ നേതൃത്വത്തെ പരിഹസിച്ചത്. തനിക്ക് അഴിമതി നടത്താനും ജനങ്ങളെ പരിഹസിക്കാനും അറിയില്ലെന്ന് വ്യക്തമാക്കിയ വിജയ്, മുൻ സർക്കാരിന്റെ കാലത്തെ കൊള്ളകളെല്ലാം തിരിച്ചുപിടിച്ച് ഖജനാവിലേക്ക് ചേർക്കുമെന്നും പ്രഖ്യാപിച്ചു.

കൊളത്തൂർ മണ്ഡലത്തിൽ ഡി.എം.കെ നേരിട്ട തിരിച്ചടികളെയും സ്റ്റാലിന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും ട്രോളിക്കൊണ്ടാണ് വിജയ് സഭയിൽ കഥ അവതരിപ്പിച്ചത്. ഡെസ്കിൽ അടിച്ച് കനത്ത ആരവത്തോടെയാണ് ഭരണകക്ഷി അംഗങ്ങൾ വിജയിയുടെ വാക്കുകളെ വരവേറ്റത്. “ഒരു ഊരിൽ പ്രായമായ ഒരു മനുഷ്യൻ വെയിൽ അടിക്കുന്നുവെന്ന് പറഞ്ഞ് കണ്ണിന് മുകളിൽ കൈ വെച്ച് ചുറ്റി നടന്നു. കൂടെയുണ്ടായിരുന്ന ചിന്ന പയ്യൻ (ചെറിയ കുട്ടി) എന്താണ് തേടുന്നത് എന്ന് ചോദിച്ചു. അപ്പോൾ ആ പെരിയവർ (മുതിർന്നയാൾ) പറഞ്ഞു: ‘നിൻറെ പിതാവ് ഇവിടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, പക്ഷേ കാണാനില്ല, എവിടെയാണ് നിൻറെ അച്ഛൻ?'”

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഷൂട്ടിങ് സെറ്റിൽ നിന്ന് വന്ന് നേരിട്ട് മുഖ്യമന്ത്രിയായ ആളെന്ന തരത്തിലുള്ള പരിഹാസങ്ങൾക്ക് വിജയ് മറുപടി നൽകി. താൻ സാധാരണ നടനിൽ നിന്ന് ഈ പദവിയിലെത്തിയത് തമിഴ് ജനതയുടെ പൂർണ്ണ പിന്തുണയിലാണ്. തന്റേത് തികച്ചും സുതാര്യമായ രാഷ്ട്രീയമാണെന്നും വിജയ് വ്യക്തമാക്കി. തനിക്കും തന്റെ മന്ത്രിമാർക്കും ഭരിക്കാൻ അറിയില്ലെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടിയാണ് വിജയ് നൽകിയത്. തനിക്ക് അറിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തന്നെ വിജയ് സഭയിൽ എണ്ണിപ്പറഞ്ഞു ജനങ്ങളുടെ പണം മോഷ്ടിക്കാൻ വിജയ്ക്കോ ഈ സർക്കാരിനോ അറിയില്ല, ടെണ്ടർ തുകകൾ കൃത്രിമമായി ഉയർത്തി കോടികളുടെ അഴിമതി നടത്താൻ അറിയില്ല, ആചാരങ്ങളെ ലംഘിച്ച് ക്ഷേത്രങ്ങളിലെ പണം വകമാറ്റാൻ അറിയില്ല, ഡി.എം.കെ നേതാക്കൾ മുൻപ് ചെയ്തത് പോലെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ ‘ഓസി ബസ്’ എന്ന് വിളിച്ച് ജനങ്ങളെ പരിഹസിക്കാൻ അറിയില്ല.

മുൻപ് ഡി.എം.കെ സർക്കാരിന്റെ കാലത്ത് പാർട്ടിയുടെ പേരിൽ നടത്തിയ കൊള്ളകളെല്ലാം തിരിച്ചുപിടിച്ച് സംസ്ഥാന ഖജനാവിലേക്ക് ചേർക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും തൊടാൻ ആരെയും അനുവദിക്കില്ല. ഡി.എം.കെ ഭരണകാലത്ത് സർക്കാർ മദ്യവിൽപ്പന ശാലയായ ‘ടാസ്മാകി’ൽ നിന്നും കോടികളുടെ ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുൻപ് സർക്കാർ പണം തട്ടിയവരെ വെറുതെ വിടില്ലെന്ന് വിജയ് സഭയിൽ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.

തമിഴ്‌നാടിന്റെ വികസനവും വളർച്ചയും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത മതേതര സർക്കാരായിരിക്കും ടി.വി.കെ. “ഞങ്ങൾ ആരുടേയും ടീം അല്ല, ജനത്തിന്റെ ടീം മാത്രമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് ഞങ്ങൾക്ക് വ്യക്തമായ ആശയപരമായ എതിർപ്പുണ്ട്. എന്നാൽ വികസന കാര്യങ്ങളിൽ കണ്ണടച്ച് എല്ലാ വിഷയത്തിലും കേന്ദ്രത്തെ എതിർക്കാൻ ഞങ്ങൾ തയ്യാറല്ല. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയത്തിൽ ഒരു മാറ്റവുമുണ്ടാകില്ല.”

ചിലർ അവകാശപ്പെടുന്നത് പോലെ ടി.വി.കെ സർക്കാർ ആരുടെയും ഔദാര്യത്തിലല്ല നിലനിൽക്കുന്നത്. സി.പി.എമ്മും സി.പി.ഐയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞതാണ്. ജനങ്ങളുടെ പൂർണ്ണ അനുമതിയോടെയും പിന്തുണയോടെയുമാണ് ഈ സർക്കാർ തമിഴ്‌നാട് ഭരിക്കുന്നതെന്നും തന്നെ തകർക്കാൻ ഒന്നിച്ച് നിൽക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും വിജയ് കൂട്ടിച്ചേർത്തു.

Tags: stalintamilnaduvijay
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies