Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി

by Brave India Desk
Jul 11, 2026, 03:11 pm IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

2026-ലെ ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് അനുകൂലമായി റഫറിയിങ് തീരുമാനങ്ങൾ ഉണ്ടാകുന്നുവെന്നും, മത്സരങ്ങളുടെ ഫിക്‌സ്ചർ ബ്രാക്കറ്റ് പോലും അവർക്ക് എളുപ്പമുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നുമുള്ള കനത്ത ആക്ഷേപങ്ങൾ ആഗോള ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരെ വിജയിച്ചാൽ ലോക റാങ്കിംഗിലെ ആദ്യ 10 സ്ഥാനങ്ങളിൽ പോലുമില്ലാത്ത ഒരു ടീമിനെപ്പോലും നേരിടാതെ അർജന്റീനയ്ക്ക് സെമി ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുമെന്നതാണ് പ്രധാന വിമർശനം. പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അർജന്റീന 3-2 ന് വിജയിച്ചു കയറിയതിന് പിന്നാലെ, ലോകകപ്പ് അർജന്റീനയ്ക്ക് അനുകൂലമായി ‘ഫിക്സ്’ ചെയ്തതാണെന്ന് ഈജിപ്ത് ക്യാമ്പ് പരസ്യമായി ആരോപിച്ചിരുന്നു.

ശനിയാഴ്ച സ്വിറ്റ്‌സർലൻഡിനെതിരെയുള്ള നിർണ്ണായകമായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഈ വിവാദങ്ങളിൽ തന്റെ മൗനം വെടിയുകയും, ടീമിനെതിരെയുള്ള ഇത്തരം പുറത്തുനിന്നുള്ള വർത്തമാനങ്ങൾ കളിക്കാരിലേക്കും എത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അർജന്റീന തുടർച്ചയായി രണ്ടാമതും ലോകകപ്പ് നേടുന്നത് കാണാൻ ആഗ്രഹിക്കാത്ത ചിലരുടെ ബോധപൂർവ്വമായ അജണ്ടയാണിതെന്നും ഇത്തരം ആക്ഷേപങ്ങളെ അർജന്റീന ഒരു കളി വീര്യമായി മാത്രമാണ് കാണുന്നതെന്നും സ്കലോണി വ്യക്തമാക്കി.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

കഴിഞ്ഞ തവണ തങ്ങൾ കിരീടം നേടിയതുകൊണ്ട് തന്നെ അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ പുറത്തുണ്ടെന്നത് തങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്ന് സ്കലോണി ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വിമർശനങ്ങളും കമന്റുകളും കളിക്കാരിൽ ഒരു പ്രതിരോധ വീര്യം ഉണ്ടാക്കാനും അവരെ ഇതിലും മികച്ച രീതിയിൽ പന്ത് തട്ടാൻ പ്രേരിപ്പിക്കാനുമാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1986-ൽ അർജന്റീന ലോകകപ്പ് നേടിയപ്പോഴും തങ്ങൾക്ക് അനുകൂലമായ ഘടകങ്ങൾ ഉണ്ടായിരുന്നു എന്ന് ആളുകൾ പറഞ്ഞിരുന്നുവെന്നും, അതിനാൽ ഇതൊരു പുതിയ കാര്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ടൂർണമെന്റുകളിൽ എപ്പോഴും വലിയ രീതിയിൽ ചർച്ചകൾ സൃഷ്ടിക്കുന്ന ഒരു ടീമാണ് അർജന്റീനയെന്നും, തങ്ങൾ ജയിക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്ന് കാണിച്ച് കളിക്കാരെ കൂടുതൽ ഉത്തേജിപ്പിക്കാനാണ് ഇത്തരം ചർച്ചകൾ ഉപയോഗിക്കുന്നതെന്നും എന്നാൽ മറ്റൊരു രാജ്യം ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നതുപോലെ തികച്ചും സ്വാഭാവികമായ കാര്യമാണിതെന്നും അദ്ദേഹം വിലയിരുത്തി.

ഈജിപ്തുമായുള്ള മത്സരത്തിൽ ഗോൾ നേടുന്നതിന് 10 സെക്കൻഡുകൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിന്റെ പേരിൽ അവരുടെ ഒരു ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. എന്നാൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ തങ്ങൾക്ക് നൽകിയ കോഴ്‌സിൽ വാർ പരിശോധനകളുടെ നിയമങ്ങൾ കൃത്യമായി വ്യക്തമാക്കിത്തന്നിരുന്നുവെന്നും, റഫറിമാർ ആ നിയമങ്ങൾ അക്ഷരംപ്രതി പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കിയ സ്കലോണി, വാർ ഉള്ളപ്പോൾ ആർക്കെങ്കിലും പ്രത്യേക സഹായം നൽകുക എന്നത് അങ്ങേയറ്റം പ്രയാസകരമാണെന്നും പറഞ്ഞ് അർജന്റീനയ്ക്ക് നേരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.

Tags: fifaLionele Scaloni
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies