Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

3 കോടി തന്നാൽ മന്ത്രിയാക്കാം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വന്ന തട്ടിപ്പ് കോളിൽ നിർണായക വഴിത്തിരിവ്; സിം ഉടമയെ കണ്ടെത്തി

by Brave India Desk
Jul 22, 2026, 10:24 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാന രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമിച്ച വ്യാജഫോൺ കോൾ കേസിൽ നിർണായക വഴിത്തിരിവ്. ഫോൺ വിളിക്കാൻ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഡൽഹി സ്വദേശിയായ ഒരാളുടെ മേൽവിലാസത്തിലാണ് ഈ സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ കേരള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഈ സിം കാർഡ് തന്റേത് തന്നെയെന്ന് ഇയാൾ സമ്മതിച്ചെങ്കിലും തട്ടിപ്പ് ഫോൺ കോളിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. കുറച്ചു നാളുകൾക്ക് മുൻപ് തന്റെ മൊബൈൽ ഫോൺ മോഷണം പോയിരുന്നുവെന്നും അതിലുണ്ടായിരുന്ന സിം കാർഡാണ് ഇതെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ലെങ്കിലും സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

വ്യാജ കോളിന്റെ ഉറവിടം തേടി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഉടൻ തന്നെ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നും മൂന്നുകോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നുമായിരുന്നു എംഎൽഎയ്ക്ക് ലഭിച്ച സന്ദേശം. ജൂലായ് ആറിന് ഉച്ചയോടെയാണ് വിദ്യയുടെ ഫോണിലേക്ക് ഈ വ്യാജ കോൾ എത്തുന്നത്. കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപിയുടെ ഡൽഹി ഓഫീസിലെ ജീവനക്കാരനായ രാജ്കുമാർ ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പുകാരൻ സംസാരിച്ചത്. എന്നാൽ പണം ആവശ്യപ്പെട്ടുള്ള ഫോൺവിളിയിൽ സംശയം തോന്നിയ വിദ്യ വിവരം നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

വിഷയം ശ്രദ്ധയിൽപ്പെട്ട പ്രിയങ്കാ ഗാന്ധി ഉടൻ തന്നെ ഇടപെടുകയും യഥാർഥ രാജ്കുമാറിന്റെ ശബ്ദസന്ദേശം വിദ്യയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തനിക്ക് വന്ന ഫോൺ കോളിലെ ശബ്ദവും യഥാർത്ഥ ശബ്ദവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വ്യക്തമായതോടെ വിദ്യ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആൾമാറാട്ടം നടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസിലെ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാറിനാണ് കേസിന്റെ മുഖ്യ അന്വേഷണച്ചുമതലയുള്ളത്.

തുടർന്ന് നടത്തിയ സൈബർ പരിശോധനയിലാണ് ഫോൺ നമ്പർ ഡൽഹി മേൽവിലാസത്തിലുള്ളതാണെന്ന് കണ്ടെത്തിയതും പോലീസ് സംഘം അങ്ങോട്ട് തിരിച്ചതും. എന്നാൽ വിദ്യാ ബാലകൃഷ്ണന് മാത്രമല്ല, കേരളത്തിലെ മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കൾക്കും സമാനമായ രീതിയിൽ വ്യാജ ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും വൻ തുക പ്രതിഫലം നൽകിയാൽ ഉന്നത പദവികൾ നൽകാമെന്ന് കാണിച്ച് സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഈ മൂന്ന് തട്ടിപ്പ് ശ്രമങ്ങളിലും പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് സൈബർ പോലീസും നിലവിൽ സമാന്തരമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

Tags: Vidya Balakrishnan
Share
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies