Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

by Brave India Desk
Jul 25, 2026, 02:53 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ​നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ ചൊല്ലി രാജ്യത്തുടനീളം ആഴ്ചകളായി പുകയുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഒടുവിൽ വിരാമമിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച രാജിസത്തിന്റെ പകർപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിലൂടെ’ പങ്കുവെച്ചാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെയും (സിജെപി) വിവിധ വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന സർക്കാരും പ്രക്ഷോഭകരും തമ്മിലുള്ള മൂന്നാം ഘട്ട ഔദ്യോഗിക ചർച്ചകൾക്ക് മിനിറ്റുകൾക്ക് മുൻപാണ് ഈ നിർണ്ണായക പ്രഖ്യാപനമുണ്ടായത്.

രാജ്യത്തെ വരുംതലമുറയുടെയും വിദ്യാർത്ഥികളുടെയും ഭാവി മുൻനിർത്തിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് പ്രധാൻ തന്റെ രാജിസത്തിൽ വ്യക്തമാക്കി. ഇത് തന്റെ വ്യക്തിപരമായ ആത്മാഭിമാനത്തിന്റെ പ്രശ്നമല്ലെന്നും പരീക്ഷാ സംവിധാനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനും രാജ്യവിരുദ്ധ ശക്തികൾ ഈ സാഹചര്യം ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് താൻ സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അധ്യാപകരുമായും വിദ്യാർത്ഥികളുമായും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളുമായും താൻ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട നിമിഷം മുതൽ കേസ് സിബിഐക്ക് വിടാനും പുനഃപരീക്ഷകൾ നടത്താനും സർക്കാർ അതിവേഗം നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 20-ന് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ അരങ്ങേറിയ അക്രമ സംഭവങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളും കഴിഞ്ഞ 10 ദിവസമായി തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ജന്തർ മന്തറിൽ മാസത്തിലധികമായി ക്യാമ്പ് ചെയ്ത് സമരം ചെയ്യുന്ന പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി. വിദ്യാർത്ഥികളുടെയും വരുംതലമുറയുടെയും പോരാട്ടത്തിന് ലഭിച്ച വൻ വിജയമാണിതെന്ന് സിജെപി പ്രതിനിധികൾ പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലപ്പത്തുണ്ടായ ഈ രാജിക്ക് പിന്നാലെ രാജ്യത്തെ പരീക്ഷാ സംവിധാനം അടിമുടി പരിഷ്കരിക്കാനും തട്ടിപ്പുകാർക്കെതിരെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയും നൽകുന്ന പുതിയ നിയമനിർമ്മാണം പാർലമെന്റിൽ കൊണ്ടുവരാനും കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

Tags: education ministerdharmendra pradhanNEET paper leakpradhan resigned
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies