Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

by Brave India Desk
Oct 28, 2026, 10:06 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ടീമിലെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് അഭിഷേക് ശർമ്മ. സഞ്ജു സാംസണിന്റെ സമീപനവും ടീമിലെ താരങ്ങൾ പരസ്പരം നൽകുന്ന പിന്തുണയുമാണ് ടീമിന്റെ കരുത്തെന്ന് അഭിഷേക് വ്യക്തമാക്കി. സഞ്ജു ഭായിയുടെ പ്രകടനം ടീമിലെ മറ്റ് താരങ്ങൾക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ ബാറ്റിങ് ആരംഭിച്ചപ്പോൾ സഞ്ജു ഭായി ഓപ്പണിങ് സ്ലോട്ട് വിട്ടുതന്നു, പകരം വൈഭവിന് അവസരം കിട്ടി. ടീമിലെ എല്ലാവരും നിസ്വാർഥ മനോഭാവമുള്ളവരാണെന്ന് നമുക്ക് കാണാൻ കഴിയും. ഇന്ന് ടീം പ്രകടിപ്പിച്ച അന്തരീക്ഷം എല്ലാവർക്കും കാര്യങ്ങൾ എളുപ്പമാക്കുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സഞ്ജു ഭായി കളിച്ച രീതിയും അദ്ദേഹത്തിന്റെ ഇന്നിങ്‌സുകളും അതിന് ഉദാഹരണമാണ്,” അഭിഷേക് ശർമ്മ പറഞ്ഞു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

മൂന്നാം ടി20യിൽ ന്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ വെറും 13.2 ഓവറിൽ മറികടന്നത് മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമായി. നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്ത ഇന്ത്യ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. തുടക്കം മുതൽ ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്ത ഇന്ത്യൻ താരങ്ങൾ ന്യൂസിലൻഡ് ബൗളർമാർക്ക് മത്സരത്തിൽ തിരിച്ചുവരാനുള്ള അവസരം നൽകിയില്ല.

ഇന്ത്യയുടെ വിജയത്തിൽ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പ്രധാനമായത്. വെറും 38 പന്തിൽ ഒമ്പത് ഫോറും 11 സിക്‌സും ഉൾപ്പെടെ 113 റൺസ് നേടിയ അഭിഷേക് ന്യൂസിലൻഡ് ബൗളിങ് നിരയെ തകർത്തു. 297.37 എന്ന അസാധാരണ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ടി20 ക്രിക്കറ്റിലെ തന്റെ ആക്രമണശേഷി ഒരിക്കൽക്കൂടി തെളിയിച്ച അഭിഷേക് ഇന്ത്യൻ വിജയത്തിന്റെ മുഖ്യശിൽപിയായി. വൈഭവ് സൂര്യവംശിയും മികച്ച പ്രകടനവുമായി അഭിഷേകിന് പിന്തുണ നൽകി. 19 പന്തിൽ 45 റൺസാണ് വൈഭവ് നേടിയത്. നാല് ഫോറും നാല് സിക്‌സും അടങ്ങിയ ഇന്നിങ്‌സ് ഇന്ത്യയ്ക്ക് അതിവേഗ തുടക്കം സമ്മാനിച്ചു. ഇരുവരും ചേർന്ന് ന്യൂസിലൻഡ് ബൗളർമാരെ സമ്മർദത്തിലാക്കിയതോടെ വിജയലക്ഷ്യം ഇന്ത്യയ്ക്ക് അനായാസമായി.

സ്ഥിരം ഓപ്പണറായ സഞ്ജു വൈഭവിന് ആത്മവിശ്വാസം കൂട്ടാൻ ആ സ്ഥാനം വിട്ടുകൊടുക്കുകയിരുന്നു. 13 പന്തിൽ 18 റൺസെടുത്തപ്പോൾ ശ്രേയസ് അയ്യർക്ക് 10 പന്തിൽ അഞ്ച് റൺസ് മാത്രമാണ് നേടാനായത്. പിന്നീട് തിലക് വർമ്മയും നമൻ ധീറും പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം പൂർത്തിയാക്കി. ന്യൂസിലൻഡിനായി കൈൽ ജാമിസൺ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബാറ്റിങ് നിരയുടെ ആക്രമണത്തിന് തടയിടാനായില്ല.

Tags: bccisanju samsonAbhishek Sharmaindia vs west indies
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies