Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

by Brave India Desk
Oct 30, 2026, 04:43 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 87 റൺസിന്റെ വലിയ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയും (107) മൈക്കൽ ബ്രേസ്വെല്ലിന്റെ വെടിക്കെട്ട് അർദ്ധസെഞ്ചുറിയുമാണ് (65) കിവീസ് സ്കോർ 250 കടത്തിയത്. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും കിവീസ് ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ഈ മത്സരത്തിനിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളറുടെ അനഭിലഷണീയ റെക്കോർഡിൽ നിതീഷ് റെഡ്ഡിയും പങ്കാളിയായി.

മത്സരത്തിലെ ഒരു ഓവറിൽ 32 റൺസാണ് താരം വഴങ്ങിയത്. 2020-ൽ ന്യൂസിലൻഡിനെതിരെ ശിവം ദുബെ 34 റൺസ് വഴങ്ങിയതാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. 2016-ൽ വെസ്റ്റ് ഇൻഡീസിനെതിരെ സ്റ്റുവർട്ട് ബിന്നി 32 റൺസ് വഴങ്ങിയതായിരുന്നു ഇതുവരെയുള്ള രണ്ടാം സ്ഥാനം. ഇന്നത്തെ മത്സരത്തിൽ 32 റൺസ് വഴങ്ങിയതിലൂടെ നിതീഷ് റെഡ്ഡിയും സ്റ്റുവർട്ട് ബിന്നിക്കൊപ്പം ഈ റെക്കോർഡിൽ ഒപ്പത്തിനൊപ്പം എത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയാണ് തുടക്കം ലഭിച്ചത്. 260 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറുകളിൽ തന്നെ നിർണായക വിക്കറ്റുകൾ നഷ്ടമായി. മത്സരത്തിൽ ഓപ്പണറായി തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണും ടീമിൽ തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും തിളങ്ങാനാവാതെ പുറത്തായത് ആരാധകരെ നിരാശരാക്കി.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

ജേക്കബ് ഡഫിയുടെ പന്തേറിൽ സഞ്ജു സാംസൺ 4 റൺസെടുത്ത് പുറത്തായപ്പോൾ, നേരിട്ട ആദ്യ പന്തുകളിൽ തന്നെ അക്കൗണ്ട് തുറക്കും മുൻപ് ഇഷാൻ കിഷൻ കരൺ ആൻഡ് ബോൾഡ് ആയി മടങ്ങുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ ജേക്കബ് ഡഫിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. ഷോർട്ട് ലെങ്ത് പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന്റെ ബാറ്റിന്റെ ടോപ്പ് എഡ്ജിൽ തട്ടി ഉയർന്നുപൊങ്ങിയ പന്ത് വിക്കറ്റ് കീപ്പർ ടിം സീഫെർട്ട് അനായാസം കൈയിലൊതുക്കുകയായിരുന്നു.

ലഭിച്ച സുവർണ്ണാവസരം മുതലാക്കാൻ താരത്തിനായില്ല. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനും നിരാശപ്പെടുത്തി. ഡഫിയുടെ പന്തിൽ ബാറ്റ് വെക്കാൻ ശ്രമിച്ച ഇഷാന്റെ ടോ എൻഡിൽ കൊണ്ടുയർന്ന പന്ത് ബൗളർ തന്നെ ഡൈവ് ചെയ്ത് കൈയിലൊതുക്കുകയായിരുന്നു. റൺസ് ഒന്നും നേടാനാകാതെയാണ് ഇഷാൻ മടങ്ങിയത്. തുടക്കത്തിൽ തന്നെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യക്ക് പിന്നീട് മത്സരത്തിലേക്ക് പൂർണ്ണമായി തിരിച്ചെത്താൻ സാധിച്ചില്ല. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ.

ഇന്ത്യക്കായി തിലക് വർമ്മ 35 റൺസും, നമൻ ധീർ 28 റൺസും, അഭിഷേക് ശർമ്മ 27 റൺസും നേടിയെങ്കിലും കിവീസ് ഉയർത്തിയ ലക്ഷ്യത്തിന് വളരെ അകലെയാണ് ഇന്ത്യയുടെ യാത്ര അവസാനിച്ചത്. ന്യൂസിലൻഡിനായി ജേക്കബ് ഡഫി നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തോടെ പരമ്പരയിൽ ന്യൂസിലൻഡ് ആദ്യ ജയം സ്വന്തമാക്കി.

Tags: bcciindia vs newzealand
Share
Tweet
Send
Share

Latest stories from this section

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ബോളിവുഡ് സിനിമകളെ വെല്ലുന്ന പ്രകൃതിഭംഗി; യോഗ നഗരി റിഷികേശ് റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ബോളിവുഡ് സിനിമകളെ വെല്ലുന്ന പ്രകൃതിഭംഗി; യോഗ നഗരി റിഷികേശ് റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies