ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്ജറ്റിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് അവതരണം തുടങ്ങി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി.
ജിഡിപിയുടെ 13 ശതമാനം ചിലവിട്ട് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചു എന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും.
ബജറ്റ് ദിനത്തില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി വിപണി
ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ കണ്ടിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുമതി നൽകിയതോടെയാണ് നിർമല സീതാരാമൻ ബഡ്ജറ്റ് അവതരണം തുടങ്ങിയത്.
Discussion about this post